HOME
DETAILS
MAL
തിരുവനന്തപുരത്ത് 30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടുകൂടി
backup
December 20 2017 | 09:12 AM
തിരുവനന്തപുരം: തലസ്ഥാനത്ത് മുപ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ യുവാവിനെ റെയില്‍വെ പൊലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി പെരുമാള്‍ (43) നെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലിസ് പിടികൂടിയത്. തലസ്ഥാനത്തെ ഒരു ഫാര്‍മസി കമ്പനിക്ക് നല്കാന് ചെന്നൈയിലെ ഒരു ഫാര്‍മസി കമ്പനി എത്തിച്ച പണമാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പൊലിസ് പറഞ്ഞു.
കാന്‍സര്‍, കിഡ്നി രോഗത്തിന് ചികിത്സ തേടുന്ന രോഗികള്‍ക്ക് ഒരു കമ്പനിയുടെ മരുന്ന് കുറിക്കുന്നതിന് ഡോക്ടര്‍മാക്ക് കൈക്കൂലിയായി നല്കാന് എത്തിച്ചതാണ് പണമെന്ന് പെരുമാള്‍ പൊലിസിനോട് പറഞ്ഞു. റെയില്‍വെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി കരുണാകരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."