HOME
DETAILS

മുട്ടയുടെ വെള്ളക്കരുവാണോ മഞ്ഞക്കരുവാണോ നല്ലത്? ഏതിനെങ്കിലും ദോഷങ്ങളുണ്ടോ

  
backup
January 16 2024 | 10:01 AM

whats-better-egg-white-or-egg-yol

പലര്‍ക്കും ഉള്ള സംശയമാണ് മുട്ടയുടെ വെള്ളക്കരുവാണോ മഞ്ഞക്കരുവാണോ നല്ലതെന്നത്. ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങള്‍ ആണ്. മുട്ടയുടെ മഞ്ഞയെ പറ്റിയാണ് സാധാരണ എല്ലാവര്‍ക്കും എതിര്‍പ്പ് ഇത് കൊളസ്‌ട്രോള്‍ ഉണ്ടാകുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
എന്തുതന്നെയായാലും മുട്ടയുടെ വെള്ളയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ഡയറ്റെടുക്കുന്നവര്‍ കൂടുതലും കഴിക്കുക മുട്ടയുടെ വെള്ളയാണ്. കൊഴുപ്പു കുറഞ്ഞ മാംസ്യം അടങ്ങിയ മുട്ടയുടെ വെള്ള പേശികളുടെ കരുത്തിനും ആരോഗ്യം വര്‍ധിക്കാനും ഉത്തമമാണ്. ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം. വിശപ്പിനെ നിയന്ത്രിക്കാനും മുട്ടയുടെ വെള്ളയിലുള്ള കൊഴുപ്പു കുറഞ്ഞ മാംസ്യം സഹായിക്കുന്നു. ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. പ്രോട്ടീനുകള്‍ പേശികളെ നന്നാക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, പ്രതിരോധശേഷിയും ശക്തിയും നല്‍കുന്നു, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ വിറ്റാമിന്‍ ഡിയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

മുട്ടയിലെ വെള്ളയുടെ ഗുണങ്ങള്‍

കൊളസ്‌ട്രോളിന് നല്ലത്
മുട്ടയുടെ വെള്ള കൊളസ്‌ട്രോളിന് നല്ലതാണ്. കാരണം ആരോഗ്യം സംരക്ഷിക്കുന്നവര്‍ക്ക് പതിവാക്കാവുന്നതാണ് പ്രോട്ടീന്‍ സമ്പന്നമായ മുട്ടയുടെ വെള്ള. ഇത് ശീലമാക്കിയാല്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കൊളസ്‌ട്രോള്‍ ഇല്ലാതാക്കാനും സഹായിക്കും.

ശരീര ഭാരം കുറക്കാന്‍ ഉത്തമം
ശരീരഭാരം കുറച്ച് ആരോഗ്യം മികച്ചതാക്കാന്‍ മുട്ടയുടെ വെള്ള ഉത്തമമാണ്. ഹൃദയധമനികളെ വികസിപ്പിച്ച് രക്തത്തിന്റെ ഒഴുക്ക് വേഗത്തിലാക്കാനും മുട്ടയുടെ വെള്ള മികച്ചതാണ്.

രക്തസമ്മര്‍ദം താളം തെറ്റില്ല
മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മര്‍ദം കുറയ്ക്കും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇലക്ട്രോലൈറ്റായി പ്രവര്‍ത്തിക്കുന്ന ധാതുവാണ് പൊട്ടാസ്യം എന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്.

പേശികളുടെ കരുത്തിന്
മുട്ടയുടെ വെള്ളയില്‍ വിറ്റാമിന്‍ എ, ബി12, ഡി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ശക്തിക്ഷയം, തിമിരം, മൈഗ്രേന്‍ എന്നിവ ഇല്ലാതാക്കാന്‍ വെള്ള സഹായിക്കും. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറ കൂടിയാണ് മുട്ടയുടെ വെള്ള.

മുട്ടയുടെ മഞ്ഞക്കരു
മുട്ടയുടെ മഞ്ഞക്കരുവില്‍ നിങ്ങളുടെ ഹൃദയത്തെ നേരിട്ട് ബാധിക്കുമോ എന്ന് നിങ്ങള്‍ക്ക് സംശയമുണ്ടാകാം. എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുട്ടയേക്കാള്‍ അനാരോഗ്യകരമായ എല്‍.ഡി.എല്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ ഭക്ഷണത്തിലെ പൂരിത കൊഴുപ്പിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ നിങ്ങള്‍ക്ക് മഞ്ഞക്കരു ഉപയോഗിച്ച് മുട്ടകള്‍ കഴിക്കാം. എന്നാല്‍ ഇത് അമിതമാകാതം നോക്കണം. ദിവസവും 78 മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.

മഞ്ഞക്കരുവിന്റെ ഗുണങ്ങള്‍
മുട്ടയുടെ മഞ്ഞക്കരുവില്‍ ട്രിപ്‌റ്റോഫാന്‍, ടൈറോസിന്‍ തുടങ്ങിയ ഹൃദ്രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന അമിനോ ആസിഡുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. അതിനാല്‍ മുട്ട മുഴുവനായും കഴിക്കുന്നതില്‍ നിന്ന് പിന്തിരിയരുത്. മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനായ കോളിന്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. മാത്രമല്ല ഇത് ശരീരത്തിന്റെ ഹൃദയധമനികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ക്ക് പ്രതിദിനം മുട്ട വരെ കഴിക്കാം

ഒരു മുഴുവന്‍ മുട്ടയുടെ ഇരുമ്പിന്റെ അശംത്തില്‍ 93% മഞ്ഞക്കരുവിലും 7% വെള്ളയിലുമാണ്. കാല്‍സ്യത്തിന്റെ 90 ശതമാനവും മഞ്ഞക്കരുത്തിലാണ്. മുട്ടയുടെ രണ്ട് ഭാഗങ്ങളും ആരോഗ്യകരമാണെങ്കിലും പോഷകങ്ങളുടെ ഉള്ളടക്കം നോക്കുമ്പോള്‍ മഞ്ഞക്കരു കൂടുതല്‍ പ്രയോജനകരമാണെന്ന് തോന്നുന്നു. രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവ മിതമായി കഴിക്കണം. മഞ്ഞയിലുള്ള ഏക നെഗറ്റീവും ഇതാണ്.

മധ്യവയസ്‌കരായ 1,000 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. പരീക്ഷണത്തിന്റെ ഭാഗമായി ഇവര്‍ ദിവസവും കുറഞ്ഞത് ഒരു മുട്ട എങ്കിലും കഴിച്ചു. എന്നാല്‍ ഇവരില്‍ ആര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നു പരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.

What's better Egg white or egg yolk



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  16 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago