HOME
DETAILS

ബറാഅത്ത് രാവ്: ലൈലത്തുൽഖദ്ർ പോലെ പരിഗണിക്കേണ്ടത്

  
backup
February 23 2024 | 00:02 AM

baraat-raoto-be-treated-like-lailatul-qadr

ഖാജ മുഹിയുദ്ധീൻ ഹുദവി

വിശുദ്ധ ഖുർആനെക്കുറിച്ച് ഖുർആൻതന്നെ ആദ്യമായി പരിചയപ്പെടുത്തുന്നത് നിസംശയം അത് സൂക്ഷ്മതയുള്ളവർക്ക് സന്മാർഗമാണ് എന്നാണ്. തൊട്ടടുത്ത വരികളിൽ ഖുർആൻ എന്ന സന്മാർഗദർശനം ലഭിക്കുന്നവരുടെ ആദ്യ വിശേഷണമായി എണ്ണിയത് മറഞ്ഞതുകൊണ്ട് വിശ്വസിക്കുന്നവരെന്നുമുണ്ട്. തെളിവ് ലഭ്യമായാലും ഇല്ലെങ്കിലും ഗോപ്യമായിരിക്കെ തന്നെ അല്ലാഹുവിനെക്കുറിച്ചും അവന്റെ സിഫാത്തുകളെക്കുറിച്ചും തുടങ്ങി വിശ്വാസിക്കേണ്ടതിനെയെല്ലാം വിശ്വസിക്കുന്നവർ. അതിൽ അന്ത്യനാളും വിചാരണയും ചില അവസരത്തിൽ കാഴ്ച സാധ്യമായേക്കാവുന്ന മലാഇക്കത്തുകളും എല്ലാം ഉൾപ്പെടുന്നു.


ലോകത്ത് ഭൗതിക വസ്തുക്കളെക്കാൾ അഭൗതിക വസ്തുക്കളാണ് കൂടുതൽ എന്നത് ശാസ്ത്രം അംഗീകരിക്കുന്ന സത്യമാണ്. മനുഷ്യ തലച്ചോറിന്റെ ഭാഗങ്ങളെക്കുറിച്ച് പഠിച്ചവരും മനസിൻ്റെ അത്ഭുതങ്ങളിൽ ഗവേഷണം നടത്തിയവരും കണ്ടെത്തിയത് അഭൗതിക ശക്തികളുമായി മനസിന് ബന്ധം സ്ഥാപിക്കാനാവുന്നുണ്ട് എന്നാണ്. കൃത്യമായ അജൻഡകളിലൂടെ മാത്രം നീങ്ങുന്ന ആധുനികശാസ്ത്രത്തിന് ചരടുവലിക്കുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുംവിധത്തിലേ കണ്ടുപിടിത്തങ്ങളെ വ്യാഖ്യാനിക്കാനാകൂ. ഭൗതികവാദ അടിത്തറയിൽനിന്ന് ആധുനികശാസ്ത്രം കണ്ടുപിടിത്തങ്ങൾ നടത്തുമ്പോൾ രഹസ്യങ്ങളുടെ രഹസ്യമായി പ്രകൃതിപരമായ സ്വാഭാവിക പ്രതിഭാസങ്ങൾ എന്നേ പറയാനാകൂ.

മുഖ്യധാരാ ശാസ്ത്രത്തിലെ മതാടിസ്ഥാനത്തിലുള്ള ഇടപെടൽ തീർത്തും ദൈവികതയും ഗോപ്യമായ ദൈവീക രഹസ്യങ്ങളെയും ഒന്നുകൂടി ദൃഢപ്പെടുത്തും.
അല്ലാഹുവിന്റെ രാജാധികാരത്തിന്റെ ഭംഗിയും ഇഷ്ട സൃഷ്ടികളോടുള്ള അംഗീകാരവുമാണ് പല നിയന്ത്രണങ്ങളും അവരെ ഏൽപ്പിക്കൽ. ജിബ്രീൽ, മീകാഈൽ, ഇസ്റാഫീൽ, അസ്റാഈൽ എന്നിവർക്ക് പ്രപഞ്ചത്തിലെ ഉൽപത്തി, നാശം, കാറ്റ്, മഴ സസ്യലതാദികൾ, കാര്യകാരണങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സൈന്യത്തെ പോലെ വർത്തിക്കുന്ന ജീവജാലകങ്ങൾ മറ്റു പല കാര്യങ്ങൾക്കും ഏൽപ്പിക്കപ്പെട്ട മലക്കുകൾക്കുള്ള സന്ദേശങ്ങൾ ഇങ്ങനെ പല ഉത്തരവാദിത്വങ്ങളും നിർണയിച്ചിട്ടുണ്ട്.

ഇതിനുപുറമെ കാറ്റ്, മഴ, മേഘം, പ്രകൃതിമാറ്റങ്ങൾ തുടങ്ങിയവയുടെ നിയന്ത്രണം ഏൽപ്പിക്കപ്പെട്ടവരും മനുഷ്യകർമങ്ങൾ രേഖപ്പെടുത്തുന്നതിനും പ്രത്യേകം അവരെ സംരക്ഷിക്കുന്നതിനും ചുമതലപ്പെടുത്തപ്പെട്ടവരും രക്ഷയും ശിക്ഷയും അവസരോചിതം ചൊരിയപ്പെടാൻ ഏൽപ്പിക്കപ്പെട്ടവരുമുണ്ട്(തഫ്സീർ സൂറ: 79:5). പ്രപഞ്ചവും അതിലെ സർവതും ആരാധനാ കർമങ്ങൾക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ആദരണീയ സൃഷ്ടിയായ മനുഷ്യനുവേണ്ടിയാവുമ്പോൾ അല്ലാഹുവിൻ്റെ കൽപ്പന ഉത്തരവാദപ്പെട്ടവർക്ക് ഏൽപ്പിക്കപ്പെടുന്നത് ബാധിക്കുന്നത് മനുഷ്യനെയാണ്- ജീവിതം, മരണം, ആരോഗ്യം, ആയുസ്, ഭക്ഷണം, ജീവിതസൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളാണ്.

ഇവിടെയാണ് ഒരു വർഷത്തേക്കുള്ള മനുഷ്യൻ്റെ മേൽപറയപ്പെട്ട കാര്യങ്ങൾ അല്ലാഹു കണക്കാക്കപ്പെടുന്ന ദിവസവും അത് ചുമതലയുള്ളവർക്ക് കൈമാറുന്ന ദിവസവും വളരെ ഗൗരവത്തിൽ കാണേണ്ട പ്രസക്തി.
ഇബ്നു അബ്ബാസ്(റ) രേഖപ്പെടുത്തുന്നു; ഒരു വർഷത്തേക്കുള്ള എല്ലാവിധികളും അല്ലാഹു രേഖപ്പെടുത്തുന്നത് ശഅ്ബാൻ 15ന്റെ രാത്രിയിലാണ്. ആ നിർദേശം മലക്കുകൾക്ക് കൈമാറപ്പെടുന്നത് ലൈലത്തുൽ ഖദറിന്റെ രാവിലാണ്(തഫ്സീർ റാസി, ബഹ്റുൽ മദീദ്, ഹാശിയത്തു ജമൽ). അതിനാൽതന്നെ ലൈലത്തുൽ ഖദ്റിന്റെ രാവുപോലെ പ്രധാനമാണ് ബറാഅത്ത് രാവെന്ന് അറിയപ്പെടുന്ന ശഅ്ബാൻ 15ന്റെ രാവ്.

ഒരാഴ്ചയിലെ മനുഷ്യരുടെ കർമങ്ങൾ വ്യാഴാഴ്ചയും വെള്ളിയാഴ്ച രാവിലുമായി അല്ലാഹുവിന് മുന്നിൽ വെളിവാക്കപ്പെടുമ്പോൾ ഒരു വർഷത്തിലേത് വെളിവാക്കപ്പെടുന്നത് ശഅ്ബാൻ 15നും ലൈലത്തുൽ ഖദ്റിൻ്റെ രാവിനുമാണ് -(തുഹ്ഫ). മനുഷ്യായുസ് കണക്കാക്കപ്പെടുന്നത് ശഅ്ബാനിലാണെന്ന് ബഗവി ഇമാമും രേഖപ്പെടുത്തിയിരിക്കുന്നു. ആർക്കും എത്തിക്കാനാവാത്ത അല്ലാഹുവിൻ്റെ വിശേഷണമായ അസലിയായ അറിവ്, - അതിൽ മാറ്റത്തിരുത്തലുകൾ വിധേയമല്ല. അതുപോലെതന്നെ ചില മഹാന്മാർ പറയുന്നത്

ലൗഹുൽ മഹ്ഫൂദ് രണ്ടു ഭാഗമുണ്ടെന്നും അതിലൊന്ന് മാറ്റത്തിരുത്തലുകൾക്ക് വിധേയമല്ലാത്തതും മറ്റേഭാഗം സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് അല്ലാഹുവിൻ്റെ പ്രത്യേകമായ ഹിക്മത്ത് അനുസരിച്ച് മാറ്റപ്പെടുമെന്നുമാണ്. ഒരു വർഷം രക്ഷയായോ സുഖമായോ ആരോഗ്യപ്രദമായോ കഴിഞ്ഞുപോരുന്നതിനെ അനുസരിച്ച് അടുത്ത വർഷം മാറ്റിയേക്കാം. അത് മാറ്റിയെഴുതുന്ന ലൗഹുൽ മഹ്ഫൂദിൻ്റെ ആ ഭാഗത്തുനിന്ന് മലക്കുകൾ നിർദേശമായി സ്വീകരിക്കുന്നു(തഫ്സീർ സൂറ- നാസിആത്ത്: 5). അപ്രകാരം ആ വർഷം അവർ നടപ്പാക്കുന്നു.


ഇതുകൊണ്ടൊക്കെതന്നെ അന്നേ രാവിനെ തിരുനബി വളരെ ഗൗരവത്തോടെ ആരാധനാകർമങ്ങൾകൊണ്ട് ധന്യമാക്കിയിരുന്നു. ആയിഷ(റ) പറയുന്നു: ഒരു രാത്രി തിരുനബി ഉണർന്ന്, നിസ്കാരത്തിൽ പ്രവേശിച്ചു. ദീർഘമായ സുജൂദിൽ ലയിച്ചു. ഞാൻ ഭയപ്പെട്ടു അവിടെത്തെ റൂഹ് പിടിക്കപ്പെട്ടുവോ? അവിടത്തെ തള്ളവിരൽ ഇളക്കിനോക്കി, നിസ്കാരം പൂർത്തിയാക്കി സലാം വീട്ടി. നബി ചോദിച്ചു: ആയിഷാ നിങ്ങളെ ഞാൻ അവഗണിച്ചതാണെന്ന് തോന്നിയോ. ബീവി പറഞ്ഞു: ഇല്ല തിരുനബിയേ, സുജൂദിന്റെ ദൈർഘ്യം കാരണം അങ്ങ് മരണമടഞ്ഞോ എന്ന് ഞാൻ ഭയപ്പെട്ടതായിരുന്നു.

അവിടുന്ന് ചോദിച്ചു: ഇന്നത്തെ രാവ് ഏതാണെന്ന് നിങ്ങൾക്കറിയുമോ? അല്ലാഹുവും അവൻ്റെ റസൂലും അല്ലേ ഏറ്റവും അറിയുന്നവർ എന്ന് ഉത്തരം. തിരുനബി പറഞ്ഞു: ഇന്ന് ശഅ്ബാൻ 15ൻ്റെ രാവാണ്. കരുണ തേടിയവർക്ക് കരുണയും പൊറുക്കലിനെ തേടിയവർക്ക് പൊറുക്കലും ചൊരിയുന്ന രാവ്. എന്നാൽ മനസിൽ മറ്റുള്ളവരോട് വെറുപ്പോ വിദ്വേഷമോ ഉള്ളവരെ പരിഗണിക്കുകയുമില്ല(ബൈഹഖി, ഇബ്നു മാജ).
അടിമകളോടുള്ള അല്ലാഹുവിൻ്റെ സ്നേഹം അവൻ പ്രകടിപ്പിക്കുന്ന രാവാണ് ശഅ്ബാൻ 15ൻ്റേത്.

ബറാഅത്ത് എന്ന് പറഞ്ഞാൽ സുരക്ഷിതമാവൽ എന്നാണർഥം. തിരുനബി പറഞ്ഞു: ഇന്ന് രാത്രി അല്ലാഹു അറേബ്യയിലെ ഖൽബ് ഗോത്രങ്ങളുടെ ആടുകളുടെ രോമങ്ങൾ കണക്കെ ആളുകളെ നരകത്തിൽനിന്ന് മോചിപ്പിക്കും’. അത്രയും പേർക്ക് പൊറുത്തുനൽകുമെന്നും കാണാം(ബൈഹഖി, ഇബ്നു മാജ, തിർമുദി). അറേബ്യയിൽ ഏറ്റവും കൂടുതൽ ആടുകൾ ഉണ്ടായിരുന്നത് അവർക്കായിരുന്നു(തുഹ്ഫത്തുൽ അഹ്‌വദി).


തനിക്കുള്ള അനുഗ്രഹം മറ്റുള്ള വിശ്വാസികൾക്കും ലഭ്യമാകണം എന്നുള്ളതാണ് യഥാർഥ വിശ്വാസിയുടെ ലക്ഷണം. അതുകൊണ്ടുതന്നെ ഇനിയൊരു സൽകർമം ചെയ്യാൻ കഴിയാതെ ആറടി മണ്ണിൽ കഴിയുന്നവരെയും പരിഗണിക്കാൻ അല്ലാഹു തിരുനബിയുടെ ആവശ്യപ്പെട്ടു. ഒരുരാത്രി ആയിഷ(റ) ഉണർന്നപ്പോൾ തിരുനബിയെ കാണാനില്ല. അവിടുന്ന് മദീനയിലെ ഖബർസ്ഥാനായ ബഖീഇൽ പ്രാർഥനയിൽ മുഴുകിയിരിക്കുകയായിരുന്നു. നബി(സ) ആയിഷ ബീവിയോട് പറഞ്ഞു: ശഅ്ബാൻ 15ന്റെ രാത്രി അല്ലാഹു ഖൽബ് ഗോത്രത്തിലെ ആടുകളുടെ എണ്ണത്തിനനുസരിച്ച് മനുഷ്യരെ നരകത്തിൽനിന്ന് മോചിപ്പിക്കും(തിർമുദി).


അല്ലാഹു അതിയായി പരിഗണിക്കുന്നതിന്റെയും കരുണ ചൊരിയുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ലക്ഷണമാണ് ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരിക, ഇരു കൈയും നീട്ടുക എന്ന പ്രയോഗങ്ങൾ. അതുകൊണ്ടുതന്നെ ശഅ്ബാൻ 15ന്റെ ഈ രാവ് ഒരിക്കലും ഉയർത്തിയ കൈകളെ അല്ലാഹു തട്ടാത്ത, ഉത്തരം നൽകപ്പെടുന്ന വർഷത്തിലെ അഞ്ച് രാവിൽ ഒന്നാണെന്ന് ഇമാം ശാഫി രേഖപ്പെടുത്തിയിരിക്കുന്നു (കിതാബുൽ ഉമ്മ്).


അലി(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം; ശഅ്ബാൻ 15 ആയാൽ അതിൻ്റെ പകൽ നോമ്പ് അനുഷ്ഠിക്കുകയും രാവിൽ ആരാധനാകർമങ്ങൾകൊണ്ട് ധന്യമാക്കുകയും ചെയ്യുക. കാരണം 14ന്റെ സൂര്യാസ്തമയം മുതൽ അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങിവന്ന് പൊറുക്കലിനെ തേടുന്നവരുണ്ടോ, ബുദ്ധിമുട്ടുകളിൽനിന്ന് രക്ഷതേടുന്നവരുണ്ടോ, ജീവിതസൗകര്യങ്ങൾ തേടുന്നവരുണ്ടോ എന്ന് ചോദിക്കുമെന്നാണ്(ഇബ്നു മാജ). ഒരു മനുഷ്യൻ്റെ അടുത്ത വർഷത്തേക്കുള്ള വിജയം,

പരാജയം, ആയുസ്, കർമങ്ങൾ, ജീവിതസൗകര്യങ്ങൾ ഇവ കണക്കാക്കുന്ന രാവായതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ പ്രത്യേകം ഉദ്ദേശിച്ച് മുൻഗാമികൾ യാസീൻ പാരായണം ചെയ്തിരുന്നു(നിഹായത്തുൽ അമൽ).
എന്നാൽ എത്ര വലിയ അനുഗ്രഹവും ചില വൻദോഷങ്ങൾകൊണ്ട് തടയപ്പെട്ടേക്കാം. മാതാപിതാക്കളെ പ്രയാസപ്പെടുത്തൽ,

മദ്യപാനം, വ്യഭിചാരം, കുടുംബബന്ധം മുറിക്കൽ, , അഹങ്കാരത്തോടെ തുണി നെരിയാണിക്ക് താഴെ ഉടുക്കൽ - ഇതെല്ലാം ഈ രാവിൻ്റെ പുണ്യവും ഉത്തരവും നഷ്ടപ്പെടുത്തുന്നതാണ്(ബൈഹഖി, ഇബ്നു മാജ, ത്വബ്റാനി). അതിനാൽ ശ്രേഷ്ഠമായ രാവിലെ വരവേൽക്കാൻ ചെയ്തുപോയ പാപങ്ങളിൽനിന്ന് ഹൃദയത്തെ ശുദ്ധമാക്കി അല്ലാഹുവിൻ്റെ കരുണയെ സ്വീകരിക്കാൻ നാം തയാറാവേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  16 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago