ഐഐടികളില്‍ സമ്മര്‍ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ്, ഇപ്പോള്‍ അപേക്ഷിക്കാം
ഐഐടികളില്‍ സമ്മര്‍ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ്
ക്ലാസ് റൂം പഠനത്തിന് പുറമേയുള്ള അറിവുനേടാനും പ്രായോഗിക പരിശീലനത്തിനും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമ്മര്‍ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ സഹായിക്കും. കൂടാതെ, അക്കാദമിക് മികവ് തെളിയിക്കുന്നതിനും ജോലിക്കും തുടര്‍ഗവേഷണത്തിനും ഇന്റേണ്‍ഷിപ്പിലൂടെ അവസരം ലഭിക്കും. ബിരുദ, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)കളില്‍ സമ്മര്‍ റിസര്‍ച്ച് ഇന്റേണ്‍ ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഐ.ഐ.ടി.കളുടെ അക്കാദമിക് അന്തരീക്ഷം, ഗവേഷണ, മറ്റ് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അറിയാന്‍ അവസരം ലഭിക്കും. ഐ.ഐ.ടിയിലെ ഒരു ഫാക്കല്‍റ്റി മെന്ററായി പ്രവര്‍ത്തിക്കും. പ്രോജക്ടുകള്‍ ചെയ്യാനും അവസരം ലഭിക്കും.
ഐ.ഐ.ടി. ഹൈദരാബാദ്
സമ്മര്‍ യു.ജി. റിസര്‍ച്ച് എക്‌സ്‌പോഷര്‍ ഇന്റേണ്‍ഷി പ്പ് പ്രോഗ്രാം. മേയ് 15 മുതല്‍ ജൂലായ് 14 വരെ. മാസം 7500 രൂപവീതം രണ്ടുമാസം സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. ഐ.ഐ. ടി. ഹോസ്റ്റലില്‍ താമസിക്കാം. ഹോസ്റ്റല്‍ ഫീസ് ഇന്റേണ്‍വഹിക്കണം. യോഗ്യത: ആദ്യവര്‍ഷ എം .എസ്‌സി. (മാക്‌സസ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി); എം.എ. ആദ്യ വര്‍ഷം; രണ്ടാം, മൂന്നാം വര്‍ഷ ബി.ടെക്,ബി.ഡിസ്. (എല്ലാ ബ്രാഞ്ചുകളും);മൂന്നാം,നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബിടെക്,എംടെക് എന്നീ പ്രോഗ്രാമുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അക്കാദമിക് മികവ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഒളിമ്പ്യാട്,നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാം ഉള്‍പ്പടെയുള്ള അംഗീകാരങ്ങളും പരിഗണിക്കും. ഡിപാര്‍ട്‌മെന്റ്,ഫാക്കല്‍റ്റി,ഗവേഷണ മേഖല തുടങ്ങിയവ വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തീയതി: മാര്‍ച്ച് 10. വിവരങ്ങള്‍ക്ക്: lith.ac.in/news/2024/02/15/Summer-Undergraduate-Research-Exposure/
ഐ.ഐ.ടി. മദ്രാസ്
ഐ.ഐ.ടി. മദ്രാസ് സമ്മര്‍ ഫെലോഷിപ്പ് പ്രോഗ്രാമി ന് മാര്‍ച്ച് 31ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. മേഖലകള്‍: എന്‍ജിനിയറിങ്, മാനേജ്‌മെന്റ്, സയന്‍സ സ്, ഹ്യൂമാനിറ്റീസ്.
യോഗ്യത: മൂന്നാംവര്‍ഷം ബി.ഇ., ബി.ടെക്., ബി.എ സ്‌സി. (എന്‍ജി.); മൂന്നാം, നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് എം.ഇ., എം.ടെക്.; ആദ്യ വര്‍ഷ എം.ഇ., എം.ടെക്., എം. എസ്‌സി., എം.എ., എം.ബി.എ. എന്നീ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അക്കാദമിക് മികവ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. മേയ് 22 മുതല്‍ ജൂലായ് 21 വരെയാണ് ഇന്റേണ്‍ഷിപ്പ് സമയം. മാസം 6000 രൂപവീതം രണ്ടുമാസത്തേക്ക് സ്‌റ്റൈപ്പെന്‍ഡ്. വിവരങ്ങള്‍ക്ക്: sfp.iitm.ac.in/
ഐ.ഐ.ടി. കാന്‍പുര്‍
സ്റ്റുഡന്‍സ്അണ്ടര്‍ഗ്രാജ്യേറ്റ് റിസര്‍ച്ച് ഗ്രാഡ്വേറ്റ് എക്‌സ ലന്‍സ് പ്രോഗ്രാം. യോഗ്യത: മൂന്നാംവര്‍ഷം പൂര്‍ത്തിയ ക്കിയ ബി.ടെക്., ബി.ഇ., ബി.ആര്‍ക്., ബി. എസ്. വിദ്യയ ഥികള്‍. മൂന്ന്, നാലുവര്‍ഷം പൂര്‍ത്തിയാക്കിയ അഞ്ചു വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍, രണ്ടുവര്‍ഷം പൂര്‍ത്തിയാ ക്കിയ ബി.എസ്സി., ബി.എ. വിദ്യാര്‍ഥികള്‍, ആദ്യവര്‍ഷ പൂര്‍ത്തിയാക്കിയ എം.എസ്‌സി. വിദ്യാര്‍ഥികള്‍ എന്നിവ ക്ക് അപേക്ഷിക്കാം. റിസര്‍ച്ച് പ്രൊപ്പോസല്‍ അപേക്ഷ ക്കുന്ന സമയത്ത് നല്‍കണം. മേയ് 10 മുതല്‍ ജൂലായ് 12 വരെയാണ് ഇന്റേണ്‍ഷിപ്പ്. അപേക്ഷിക്കേണ്ട അവ സാനതീയതി വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണം. വിവരങ്ങള്‍ക്ക്: surge.iitk.ac.in/index.php
ഐ.ഐ.ടി. ഡല്‍ഹി
എന്‍ജിനിയറിങ് ബിരുദത്തിന് പഠിക്കുന്ന രണ്ടുവര്‍ ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷി ക്കാം. ആഴ്ചയില്‍ ഫെലോഷിപ്പായി 500 രൂപ ലഭിക്കും. യാത്രയ്ക്ക് സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍ ടിക്കറ്റ്, ഹോസ്റ്റലില്‍ താമസസൗകര്യം എന്നിവ ലഭിക്കും. പഠി ക്കുന്ന പ്രോഗ്രാമില്‍ ആദ്യ 10 സ്ഥാനത്ത് വന്നിരി ക്കണം. അവസാന തീയതി: മാര്‍ച്ച് 20ന് വൈകീട്ട് അഞ്ചുവരെ. മേയ് 14 മുതല്‍ ജൂലായ് 12 വരെയാകും ഫെലോഷിപ്പ് സമയം. വിവരങ്ങള്‍ക്ക്: academics.iitd.ac.in/srf/
ഐ.ഐ.ടി. ഗാന്ധിനഗര്‍
സമ്മര്‍ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാ(എസ്. ആര്‍.ഐ.പി.)മിന് യു.ജി., പി.ജി. വിദ്യാര്‍ഥികള്‍ക്ക് അപേ ക്ഷിക്കാം. എട്ട് ആഴ്ചയാണ് പ്രോഗ്രാം. ഐ.ഐ.ടി.യില്‍ താമസിച്ച് ഫാക്കല്‍റ്റിയൊടൊപ്പം പ്രവര്‍ത്തിക്കണം. ഫാക്കല്‍റ്റി വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. സവിശേഷമേ ഖലയില്‍നിന്ന് പുറത്തുള്ള വിഷയങ്ങളും തിരഞ്ഞെടുക്കാം. സ്‌റ്റൈപ്പെന്‍ഡ് ആഴ്ചയില്‍ 2000 രൂപ. ഹോസ്റ്റല്‍ ഫീസ് വിദ്യാര്‍ഥികള്‍ നല്‍കണം. അവസാന തീയതി: മാര്‍ച്ച് 5.വിവരങ്ങള്‍ക്ക്:srip.iitgn.ac.in/info/srip-2024/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."