കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര
മണ്ണാർക്കാട്: ജനസാഗരത്തെ സാക്ഷിയാക്കി കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ ജാഥക്ക് മണ്ണാർക്കാട്ട് സ്വീകരണം നൽകി. നൂറാം ആണ്ടിലും ആദർശ വിശുദ്ധിയിൽ കലർപ്പില്ലാതെ സുന്നത്ത് ജമാഅത്തിന്റെ നേർരൂപം പകർന്ന സമസ്തയെ കേൾക്കാൻ മണ്ണാർക്കാട് നെല്ലിപ്പുഴയിൽ പ്രത്യേകം സജ്ജമാക്കിയ ശംസുൽഉലമാ നഗരിയിലേക്ക് ആയിരങ്ങളാണെത്തിയത്.
ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് ഉദ്ഘാടനം ചെയ്തു. സമസ്ത ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തതിനാലാണ് നൂറാം വർഷത്തിലും അജയ്യമായി നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസം മുറുകെ പിടിച്ച് സേവനം സേനം ചെയ്യുന്ന പ്രസ്ഥാനമാണ് സമസ്ത. ഇസ്ലാമിക ചട്ടങ്ങളിൽ ഊന്നിയാണ് സമസ്തയുടെ മുന്നേറ്റം. മതപരമായ നിർദേശങ്ങൾ മാത്രമല്ല വിദ്യാഭ്യാസ മേഖലയിലും രാജ്യത്തിന്റെ അഖണ്ഡതക്കും മത സൗഹാർദ്ദത്തിനും മുന്നിട്ടിറങ്ങുന്നു. 32 രാജ്യങ്ങളിലാണ് സമസ്തയുടെ പ്രവർത്തനം നടത്തുന്നത്. ലക്ഷദ്വീപിൽ വിദ്യാഭ്യാസ രംഗത്ത് സമസ്തയുടെ മുന്നേറ്റം എടുത്ത് പറയേണ്ടതാണ്.സമസ്ത നേതാക്കളുമായി എന്റെ പിതാവിന് വലിയ ബന്ധമുണ്ടായിരുന്നു. സമസ്ത തീർത്ത വിദ്യാഭ്യ വിപ്ലവം മുസ്ലിംവിഭാഗങ്ങളിൽ ഏറെ പരിവർത്തനം നടത്തയെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത വൈസ് പ്രസിഡന്റ് എം.പി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ നെല്ലായ അധ്യക്ഷനായി. വി.കെ ശ്രീകണ്ഠൻ എം.പി മുഖ്യാഥിതിയായി. എം.എൽ.എമാരായ അഡ്വ.എൻ ഷംസുദ്ദീൻ, മുഹമ്മദ് മുഹ്സിൻ, മുൻ എം.എൽ.എ പി.കെ ശശി, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, ഇ അലവി ഫൈസി കുളപ്പറമ്പ്, അബ്ദുസലാം ബഖവി വടക്കേക്കാട്, സ്വലാഹുദ്ദീൻ വല്ലപ്പുഴ, മരക്കാർ മാരായമംഗലം എന്നിവർ സംസാരിച്ചു. സത്താർ പന്തല്ലൂർ, ഷാജഹാൻ റഹ്‌മാനി കംബ്ലക്കാട്, ഇബ്രാഹീം ഫൈസി പേരാൽ എന്നിവർ വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."