HOME
DETAILS

സഊദിയിൽ മാർച്ച് മുതൽ വരുന്ന പുതിയ തൊഴിൽ പരിഷ്‌കാരങ്ങൾ അറിയാം; അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഫെബ്രുവരി ആറു വരെ സമയം

  
backup
January 12 2021 | 17:01 PM

work-system-amendment-00project

        റിയാദ്: സഊദിയിൽ മാർച്ച് മുതൽ നടപ്പിലാക്കുന്ന പുതിയ തൊഴിൽ പരിഷ്‌കാരങ്ങളിൽ തൊഴിൽ മന്ത്രാലയം അഭിപ്രായം സ്വീകരിക്കുന്നു. സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ രാജ്‌ഹിയാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. എഴുപത് വർഷത്തെ രാജ്യത്തെ കഫാല സംവിധാനം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ പരിഷ്‌കാരങ്ങൾ ഉണ്ടാകുന്ന പരിഷ്‌കരണത്തിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും നിലവിലെ മുഴുവൻ പ്രശ്‌നങ്ങളും അവസാനിക്കുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങളാണ്‌ കൊണ്ട് വരുന്നത്.

    പുതിയ തൊഴിൽ പരിഷ്കാരങ്ങളിൽ വിദേശികളുടെ എക്‌സിറ്റ് റീ എൻട്രിക്കുള്ള പണം തൊഴിലാളികൾ തന്നെ അടക്കണമെന്ന നിർദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നിലവിലെ നിയമവ്യവസ്ഥയിലെ മിക്ക ഖണ്ഡികകളിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇഖാമ പുതുക്കുന്നതിനും എടുക്കുന്നതിനും പിഴയടക്കമുള്ള എല്ലാ ചെലവുകൾ, സ്‌പോണ്‍സര്‍ഷിപ് മാറ്റം, പ്രൊഫഷന്‍ മാറ്റം, മൃതദേഹം നാട്ടിലെത്തിക്കല്‍, തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് എന്നിവ തൊഴിലുടമയാണ് വഹിക്കേണ്ടത്. കൂടാതെ, തൊഴിൽ സമയം ആഴ്ച്ചയിൽ 48 മണിക്കൂറിൽ നിന്നും 40 മണിക്കൂറാക്കി ചുരുക്കൽ, റമദാനിൽ മുസ്‌ലിം തൊഴിലാളികളുടെ തൊഴിൽ സമയം ആഴ്ചയിൽ 36 മണിക്കൂറിൽ നിന്ന് 30 ആക്കി ചുരുക്കൽ വനിതകൾക്ക് നിലവിലുണ്ടായിരുന്ന 10 ആഴ്ച്ചക്ക് പകരമായി 14 ആഴ്ച ശമ്പളത്തോട് കൂടിയുള്ള പ്രസവാവധി തുടങ്ങിയ കാര്യങ്ങളും പുതിയ പരിഷ്‌കാരങ്ങളിൽ പെട്ടതാണ്.

    നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) സംവിധാനത്തില്‍ സമൂലമായ മാറ്റവരുത്തുന്ന നടപടികൾ, കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു ജോലിയിലേക്ക് വിദേശ തൊഴിലാളിക്ക് മാറാനുള്ള അനുമതി, റീ-എന്‍ട്രി, എക്‌സിറ്റ് പരിഷ്‌കാരം വഴി സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് സഊദിക്ക് പുറത്ത് പോകാനുള്ള അനുവാദം, കരാര്‍ കാലാവധി അവസാനിച്ചാല്‍ തൊഴിലുടമയുടെ അനുമതി തേടാതെ ഫൈനല്‍ എക്‌സിറ്റ് വിസ നേടി നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി തുടങ്ങി നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നത്.

     ഇതിന്റെ ഭാഗമായാണ് മുന്നോടിയായി മാര്‍ച്ച് മുതല്‍ പ്രാബല്യത്തിലാവുന്ന നിയമഭേദഗതിയില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും അവസരമൊരുക്കിയത്. ഫെബ്രുവരി ആറ് വരെയാണ് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം. 2021 മാര്‍ച്ച് 14 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. പുതിയ തൊഴിൽ പരിഷ്‌കാരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago