പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോഷണം: സിബിഐ അന്വേഷിക്കണമെന്ന് വിഎസ്
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തില്‍നിന്ന് കിലോ കണക്കിന് സ്വര്‍ണ ഉരുപ്പടികള്‍ മോഷ്ടിക്കപ്പെട്ടതായി ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
186 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം മോഷ്ടിക്കപ്പെട്ടതായാണ് ആവര്‍ത്തിച്ച് വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രിം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇപ്പോള്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും സ്വര്‍ണം മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് ഏകാഭിപ്രായത്തിലാണ് കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സ്വര്‍ണം മോഷണം പോയതിന്റെ പിന്നില്‍ ആരൊക്കെയാണെന്ന കാര്യം ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. അതിന് സിബിഐ അന്വേഷണമാണ് ആവശ്യമായിട്ടുള്ളത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ മോഷണത്തെപ്പറ്റി താന്‍ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. പറയുക മാത്രമല്ല, നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതാണ്. അന്ന് തനിക്കെതിരെ അനാവശ്യമായ ആക്ഷേപമുന്നയിക്കാനാണ് പലരും ശ്രമിച്ചത്. അത്തരക്കാരുടെയെല്ലാം വായടപ്പിച്ചുകൊണ്ടാണ് കോടതികളുടെയും അമിക്കസ് ക്യൂറിയുടെയും സിഎജിയുടെയുമെല്ലാം നിരീക്ഷണങ്ങള്‍ വന്നിട്ടുള്ളതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."