ജങ്കാറില്‍ കയറ്റാതെ അപമര്യാദയായി പെരുമാറിയതായി പരാതി
മട്ടാഞ്ചേരി: ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ സര്‍വീസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാതെ അപമാനിച്ചതായി കാട്ടി കളമശേരി സ്വദേശിയായ സുള്‍ഫിക്കര്‍ അലി പരാതി നല്‍കി. കഴിഞ്ഞദിവസം രാവിലെ 10.30 നായിരിന്നു സംഭവം. മട്ടാഞ്ചേരിയില്‍ മരണാവശ്യം കൂടി പുത്തനത്താണിയിലേക്ക് പോകുന്നതിനായാണ് രണ്ട് സുഹൃത്തുക്കളുമായി ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ ജെട്ടിയില്‍ എത്തിയത്.
ഈ സമയം ജങ്കാര്‍ വിട്ട് പോവുകയും രണ്ട് കാറുകള്‍ വെയിറ്റിങ്ങില്‍ കിടക്കുന്നുണ്ടായിരിന്നു. എന്നാല്‍ ജങ്കാര്‍ ജീവനക്കാരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കാര്‍ റിവേഴ്‌സ് ഇടുകയും. കൗണ്ടറില്‍ നിന്നും 35 രുപയുടെ ടിക്കറ്റ് എടുക്കുകയും ചെയ്തു. പിന്നിട് വന്ന ജങ്കാറില്‍ വാഹനം കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ജിവനക്കാരന്‍ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു.
എന്നാല്‍ എല്ലാ വാഹനങ്ങളും കയറ്റിയിട്ടും സുള്‍ഫിക്കര്‍ അലിയുടെ വാഹനം കഴറ്റിയില്ല. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജീവനക്കാരന്‍ അസഭ്യം പറയുകയും അടുത്ത ജങ്കാറില്‍ കയറ്റാമെന്ന് പറഞ്ഞ് വെയിറ്റ് ചെയ്തു. എന്നാല്‍ പിന്നീട് വന്ന രണ്ട് ജങ്കാറിലും കയറ്റാതെ അപമാനിക്കുകയായിരിന്നു.
എന്നാല്‍ ടിക്കറ്റ് റി ഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൗണ്ടറില്‍ സമീപിച്ചപ്പോള്‍ വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും സുള്‍ഫിക്കര്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എസ്.ഐ, അസിസ്റ്റന്റ് കമ്മീഷണര്‍, സിറ്റി പോലിസ് കമ്മീഷണര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, മേയര്‍, നഗരസഭാ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും എസ്.ഡി.റ്റി.യു സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് കൂടിയായ സുള്‍ഫിക്കര്‍ അലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."