HOME
DETAILS
MAL
സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണ അറസ്റ്റില്‍
backup
January 11 2023 | 14:01 PM
സേഫ് ആന്‍ഡ് സ്ട്രോങ് കേസില്‍ പ്രവീണ്‍ റാണ അറസ്റ്റില്‍. കോയമ്പത്തൂരില്‍ നിന്നാണ് പിടിയിലായത്. അന്വേഷണം ശക്തമാക്കിയതിനെത്തുടര്‍ന്ന് ജനുവരി ആറിനാണ് ഇയാള്‍ സംസ്ഥാനത്ത് നിന്നും മുങ്ങിയത്.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇതിനോടകം പരാതികള്‍ ലഭിച്ചിട്ടുണ്ട്. പ്രവീണ്‍ റാണ ഒളിവില്‍ പോയതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."