വ്യാജവാഗ്ദാനങ്ങളെ കരുതിയിരിക്കണമെന്ന് ഉരീദു പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍
ദോഹ: ഖത്തറിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഉരീദുവിന്റെ പേരില്‍ വരുന്ന വ്യാജ വാഗ്ദാനങ്ങളെ കരുതിയിരിക്കണമെന്ന് ഉരീദു കമ്മ്യൂണിറ്റി, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫാത്തിമാ സുല്‍ത്താന്‍ അല്‍ കുവാരി അറിയിച്ചു. ഒരു പ്രാദേശിക പത്രവുമായുള്ള കൂടിക്കാഴ്ചയിലാണിതു വ്യക്തമാക്കിയത്. ഉരീദുവിന്റെ പേരില്‍ വ്യാജ കോളര്‍ ഐഡിയിലാണ് കോളുകള്‍ വരുന്നത്. ഇത് ഉപഭോക്താക്കള്‍ വിശ്വസിക്കാന്‍ കാരണമാകുന്നു. ഇത് വ്യാജമായി നിര്‍മിക്കുന്ന തിരിച്ചറിയല്‍ നമ്പറുകളാണ്. ഇതിനെ കുറിച്ചു ബോധവാന്മാരാകാന്‍ അവര്‍ മുന്നറിയിപ്പു നല്‍കി.
ഭാഗ്യക്കുറിയുടെ വാഗ്ദാനങ്ങളാണ് സാധാരണ ഉരീദുവിന്റേതെന്ന പേരില്‍ മൊബൈല്‍ ഫോണുകളില്‍ വരുന്നത്. ഭാഗ്യക്കുറിയായി ഭീമമായ സംഖ്യ ലഭിച്ചെന്ന അറിയിപ്പ് ലഭിക്കുന്നതോടെ സന്തോഷത്തിലകപ്പെടുന്ന ഉപഭോക്താക്കളോട് തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ബാങ്ക് വിവരങ്ങളും ആവശ്യപ്പെടുന്നു. ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ ഒരിക്കലും തിരിച്ചറിയല്‍ കാര്‍ഡ് നമ്പറോ ബാങ്ക് വിവരങ്ങളോ പണം നല്‍കാനുള്ള വിവരങ്ങളോ ആവശ്യപ്പെടുകയില്ല. ഇതു തന്നെ തട്ടിപ്പാണെന്നതിന്റെ വ്യക്തമായ തെളിവാണെന്നവര്‍ പറഞ്ഞു.
പലര്‍ക്കും ഇത്തരം കോളുകള്‍ വന്നതായും വിവരങ്ങള്‍ ആവശ്യപ്പെട്ടതായും അനുഭവസ്ഥര്‍ പറയുന്നു. തട്ടിപ്പുകാണിക്കുന്ന വ്യാജ കോളര്‍ തിരിച്ചറിയല്‍ നമ്പറുകളില്‍ നിന്നും വിളിച്ചു വിശ്വസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. 4420 0000 എന്ന നമ്പറില്‍ നിന്നുള്ള കോളുകള്‍ മാത്രമായിരിക്കും ഉരീദുവില്‍ നിന്നും വിളിക്കുകയെന്നും കുവാരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."