HOME
DETAILS
MAL
കശ്മിർ നേതാക്കളുടെ വായടപ്പിക്കാൻ ശ്രമം: മുഹമ്മദ് യൂസഫ് തരിഗാമി
backup
April 08 2022 | 08:04 AM
കണ്ണൂർ
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കശ്മിരിലെ രാഷ്ട്രീയ നേതാക്കളുടെ വായടപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം ജമ്മുകശ്മിർ സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി. ഒമർ അബ്ദുല്ലയെ ഇന്നലെ ഇ.ഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചത് വർഷങ്ങൾക്കു മുമ്പത്തെ സംഭവങ്ങളുടെ പേരിലാണ്. ഒമറിനെ എൻ.ഡി.എ സഖ്യത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഈ കേസിന്റെ കാര്യം ബി.ജെ.പി ഓർമിച്ചിരുന്നില്ലേയെന്ന് തരിഗാമി ചോദിച്ചു. ഒമറിനെ മാത്രമല്ല, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്ത്തി തുടങ്ങിയവരെയെല്ലാം കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."