ചരിത്രം വഴിമാറുന്നു; ഉറപ്പാകും എല്‍.ഡി.എഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങി. കേരളം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഉറപ്പാണ് എല്‍.ഡി.എഫ് എന്ന സൂചനയാണ് നല്‍കുന്നത്. ചരിത്രമാവുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഭരണത്തുടര്‍ച്ചയിലേക്കു നീങ്ങുകയാണ് കേരളം. വാനോളം പ്രതീക്ഷയിലായിരുന്നു തുടക്കത്തില്‍ മുന്നണികളെങ്കിലും ഇപ്പോള്‍ യു.ഡി.എഫ് ക്യാംപില്‍ മ്ലാനതയും എല്‍.ഡി.എഫില്‍ വിജയാഹ്ലാദവുമാണ്.
ആദ്യ സൂചനകള്‍ ഇടത്തേക്കാണ്. മൂന്നിടത്ത് എന്‍.ഡി.എ മുന്നിലാണ്. ആദ്യ ലീഡ് നിലകള്‍ പുറത്ത് വരുമ്പോള്‍ സൂചനകള്‍ ഇടത്തേക്ക്. 95 സീറ്റുകളില്‍ നിലവില്‍ എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുകയാണ്. 42 സീറ്റില്‍ മാത്രമാണ് യു.ഡി.എഫ് മുന്നിട്ടുനില്‍ക്കുന്നത്.
ബി.ജെ.പി മൂന്ന് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഇതുവരേ മൂന്നു സീറ്റുകളിലാണ് വിജയികളെ പ്രഖ്യാപിച്ചത്. പേരാമ്പ്രയില്‍ മന്ത്രി ടി.പി രാമകൃഷ്ണനും ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയും തിരുവമ്പാടിയില്‍ ലിന്റോ ജോസഫുമാണ് ആദ്യം ജയിമുറപ്പിച്ചത്.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോട്ടത്തില്‍ രവീന്ദ്രന് മുന്നിലാണ്. തവനൂരില്‍ കെ.ടി ജലീലും ഫിറോസ് കുന്നംപറമ്പിലും വാശിയേറിയ മത്സരമാണ്. പലപ്പോഴും കെ.ടി ജലീല്‍ പിന്നിലാണ്. ഇപ്പോഴും ഫിറോസാണ് മുന്നില്‍. വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും കെ.കെ രമ വടകരയിലും ഏറെ മുന്നിലാണ്.
വണ്ടൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.പി അനില്‍ കുമാറും പൊന്നാനിയില്‍ പി.നന്ദകുമാറും മുന്നിലാണ്. വടക്കാഞ്ചേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പള്ളി ഏറെ മുന്നിലാണ്. സിറ്റിംഗ് എം.എല്‍.എ അനില്‍ അക്കരയാണ് ഇവിടെ പിന്നിലായത്. ചേലക്കരയില്‍ മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന് വിജയമുറപ്പിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് മുസ്ലിം ലീഗിലെ എന്‍.ഷംസുദ്ദീന് വിജയമുറപ്പിച്ചിട്ടുണ്ട്. മലപ്പുറത്തെ മിക്ക സീറ്റുകളിലും യു.ഡി.എഫ് മേല്‍കൈ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."