HOME
DETAILS

ഭിന്നതകള്‍ ഇടതിന് പരുക്കേല്‍പ്പിച്ചില്ല വിവാദ മണ്ഡലങ്ങളിലും മിന്നും വിജയം

  
backup
May 03 2021 | 05:05 AM

654564645-2


ആലപ്പുഴ: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ നീരസങ്ങളും വോട്ടെടുപ്പിനു ശേഷം മറനീക്കി പുറത്തുവന്ന പാര്‍ട്ടികള്‍ക്കുള്ളിലെ ഭിന്നതകളും ആലപ്പുഴ ജില്ലയില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനു മങ്ങലേല്‍പ്പിച്ചില്ല.


മന്ത്രിമാര്‍ക്ക് പകരക്കാരായി വന്നവരുള്‍പ്പെടെ വിവാദ മണ്ഡലങ്ങളില്‍ മത്സരിച്ചവരെല്ലം തന്നെ മികച്ച വിജയം നേടിയത് ജില്ലയിലെ സംഘടനാ സംവിധാനത്തിന്റെ കരുത്തായി മാറി. യു.ഡി.എഫിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ടാണ് ജില്ലയില്‍ 2016ലെ വിജയം ആവര്‍ത്തിച്ചത്. ഒമ്പതില്‍ എട്ടുസീറ്റുകളും കരസ്ഥമാക്കിയ എല്‍.ഡി.എഫിന് വിഭാഗീയതയാല്‍ ഉപതെരഞ്ഞെടുപ്പിലൂടെ നഷ്ടമായ അരൂരും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി.


മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്, പി. തിലോത്തമന്‍ എന്നിവരെ മത്സരിപ്പിക്കണമെന്ന സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ജില്ലാ നേതൃത്വങ്ങളുടെ നിര്‍ദേശം സംസ്ഥാന നേതൃത്വം തള്ളിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം സൃഷ്ടിച്ചിരുന്നു. അരൂരും കായംകുളത്തും പ്രാദേശിക ഘടകങ്ങളുടെ വികാരം തള്ളിക്കൊണ്ടായിരുന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമയെയും സിറ്റിങ് എം.എല്‍.എ പ്രതിഭയെയും സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥികളാക്കിയത്. വോട്ടെടുപ്പിനു ശേഷം മന്ത്രി സുധാകരന്‍ നടത്തിയ വിവാദ വാര്‍ത്താസമ്മേളനവും പ്രതിഭ സൃഷ്ടിച്ച ഫേസ്ബുക്ക് വിവാദവും വിഭാഗീയത മറനീക്കി പുറത്തുകൊണ്ടുവരുന്നതായിരുന്നു. എന്നാല്‍ ഇതെല്ലാം മത്സരഫലം വന്നതോടെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി. സുധാകരനു പകരം അമ്പലപ്പുഴയില്‍ മത്സരിച്ച എച്ച്. സലാമും തോമസ് ഐസക്കിനു പകരക്കാരനായ പി.പി ചിത്തരഞ്ജനും പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.


പ്രതിഭയ്ക്ക് കായംകുളം നിലനിര്‍ത്താന്‍ കഴിഞ്ഞപ്പോള്‍ ദലീമയ്ക്ക് യു.ഡി.എഫിലെ ഷാനിമോളില്‍ നിന്ന് ആറായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അരൂര്‍ തിരികെ പിടിക്കാന്‍ കഴിഞ്ഞു. ചേര്‍ത്തലയില്‍ മന്ത്രി തിലോത്തമന്റെ പകരക്കാരനായെത്തിയ പി. പ്രസാദിനെതിരേ പ്രവര്‍ത്തിച്ച മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരായ നടപടിയിലേക്കു നയിച്ച സി.പി.ഐയിലെ പോരും വിജയത്തിളക്കത്തെ ബാധിച്ചില്ല. ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പി. പ്രസാദും മണ്ഡലം നിലനിര്‍ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  17 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  17 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  17 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago