നേപ്പാളുമായി ഇന്ത്യ ആറു കരാറുകൾ ഒപ്പിട്ടു
കാഠ്മണ്ഡു
ഹിമാലയം പോലെ ഉറച്ചതാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മനുഷ്യവംശത്തിന് മൊത്തം ഗുണംചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിലെ ലുംബിനിയിൽ അന്താരാഷ്ട്ര ബുദ്ധമതസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ബുദ്ധപൂർണിമ ദിനത്തിൽ ശ്രീബുദ്ധൻ ജനിച്ചതെന്നു കരുതുന്ന ലുംബിനിയിലാണ് പ്രധാനമന്ത്രി ഇന്നലെ രാവിലെ എത്തിയത്. മായാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ മോദി, ബുദ്ധവിഹാരത്തിൽ ഇന്ത്യ നിർമിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന് തറക്കല്ലിട്ടു. വൈകീട്ടോടെ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി.
നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുമായി ചർച്ച നടത്തിയ മോദി ഇരു രാജ്യങ്ങൾക്കുമിടയിലെ റെയിൽപാത നിർമാണത്തിന്റെ പുരോഗതി വിലയിരുത്തി. വിദ്യാഭ്യാസം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ആറ് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."