HOME
DETAILS

ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്‌കൂളുകള്‍ തുറക്കും

  
backup
May 26 2021 | 20:05 PM

%e0%b4%9c%e0%b5%82%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തേതുപോലെ ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം.
ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളിലുള്ള എല്ലാവരും ജയിച്ച് അടുത്ത ക്ലാസിലെത്തും. രണ്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച്ച റിവിഷനായിരിക്കും. കുട്ടികള്‍ക്ക് ലഭിച്ച ക്ലാസുകളും പഠന നിലവാരവും ചോദിച്ചറിഞ്ഞ് ഉറപ്പാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ട്. വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെയായിരിക്കും ഇത്തവണയും.
ജൂണ്‍ ഒന്നിനു തന്നെ വിക്‌ടേഴ്‌സിലും ക്ലാസ് തുടങ്ങും. ഒന്നാം ക്ലാസിലേയ്ക്കുള്ള പ്രവേശനോത്സവവും ഓണ്‍ലൈന്‍ ആയി നടത്തും. ഓണ്‍ലൈനായി നടത്തിയ ക്യു.ഐ.പി മീറ്റിങില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂള്‍തല പ്രവേശനോത്സവത്തിനു തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണം തേടണമെന്ന് മന്ത്രി നി ര്‍ദേശിച്ചു. വ്യക്തി താല്‍പര്യത്തിനും അതീതമായി പൊതുവിദ്യാഭ്യാസത്തിനായി ഒറ്റക്കെട്ടായി നിലകൊള്ളുന്ന അധ്യാപക സംഘടനകളെന്നു മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വിശദമായ കാര്യങ്ങള്‍ എഴുതി നല്‍കാന്‍ അധ്യാപക സംഘടനകളോട് മന്ത്രി ആവശ്യപ്പെട്ടു.
അധ്യാപക നിയമനം വേഗത്തിലാക്കാനും നിലവില്‍ ശമ്പളം ലഭിക്കാത്തവര്‍ക്ക് അതുലഭ്യമാക്കാന്‍ നടപടി വേഗത്തിലാക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത തരത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു മൂല്യനിര്‍ണയക്രമീകരണങ്ങള്‍ ഒരുക്കും.
എല്‍.എസ്.എസ്,യു.എസ്.എസ് പരീക്ഷ കൊവിഡ് സാഹചര്യം മനസിലാക്കി ഉചിതമായി തീരുമാനിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത ഡി.ജി.ഇ ജീവന്‍ ബാബു അറിയിച്ചു. അധ്യാപക സംഘടനാ നേതാക്കളായ എന്‍. ശ്രീകുമാര്‍,എ. ശിവരാജന്‍, സലാഹുദ്ദീന്‍, എം.കെ ബിജു,കരിം പടുകുണ്ടില്‍, തമീമുദ്ദീന്‍, ടി. അനൂപ്, ഹരീഷ് കടവത്തൂര്‍, പി എം രാജീവ് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാദാപുരത്ത് സാധനം വാങ്ങാൻ കടയിലെത്തിയ യുവതിയെ കടന്നുപിടിച്ചു കടയുടമ അറസ്റ്റിൽ

Kerala
  •  22 days ago
No Image

ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി

oman
  •  22 days ago
No Image

ലോകത്തെ ഏറ്റവും വലിയ മോട്ടോർ സ്പോർട്സ് മത്സരമായ ‘ദാക്കർ റാലി’ ജനുവരി മൂന്നിന് ആരംഭിക്കും

Saudi-arabia
  •  22 days ago
No Image

തിരിച്ചടിച്ച് താലിബാൻ; ‌പാകിസ്ഥാനിൽ വ്യോമാക്രമണം, 19 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  22 days ago
No Image

ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് സഊദി അറേബ്യ ആതിഥേയത്വം വഹിക്കും

Saudi-arabia
  •  22 days ago
No Image

കുടുംബ സമേതം വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മരിച്ചു

Kerala
  •  22 days ago
No Image

14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പിതാവും മുത്തച്ഛനും അമ്മാവനും അറസ്‌റ്റിൽ

National
  •  22 days ago
No Image

ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിന് ഒഡീഷയില്‍ സ്ത്രീകളെ കെട്ടിയിട്ട് മര്‍ദിച്ച് ഹിന്ദുത്വ സംഘടന

National
  •  22 days ago
No Image

മകന്റെ പക്കല്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തെന്ന വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ എംഎല്‍എ

Kerala
  •  22 days ago
No Image

അജ്മാൻ ഹാഫ് മാരത്തൺ; അൽ-സഫിയ സ്ട്രീറ്റ് നാളെ രണ്ട് മണിക്കൂർ പൂർണ്ണമായും അടച്ചിടും

uae
  •  22 days ago