കറന്‍സി നോട്ടുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ആലോചന ഇല്ലെന്ന് ആര്.ബി.ഐ
ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ആലോചന ഇല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കറന്‍സി നോട്ടുകളില്‍ ഉള്ള മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി മറ്റുചിലരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ നീക്കം നടക്കുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ഒരു വിധത്തിലുള്ള ആലോചനകളും ഇല്ലെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.
നിലവില്‍ നോട്ടുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്ന സ്ഥാനത്ത് രവീന്ദ്രനാഥ ടാഗോര്‍, എപിജെ അബ്ദുല്‍ കലാം തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ ആലോചന നടക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് റിസര്‍വ് ബാങ്ക് പ്രസ്താവന നടത്തിയിരിക്കുന്നത്.മറ്റു നേതാക്കളുടെയും ചിത്രങ്ങള്‍ കറന്‍സി നോട്ടുകളില്‍ ഉപയോഗിക്കണമെന്ന് നേരത്തെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."