ആരോഗ്യം, ജനക്ഷേമം, പെന്‍ഷന്‍, നികുതി വര്‍ധന...ബാലഗോപാലിന്റെ പെട്ടിയിലെന്ത്; അറിയാന്‍ നിമിഷങ്ങള്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഭയിലെത്തി. രാവിലെ ഒന്‍പതിനാണ് ബജറ്റവതരണം. പോസിറ്റിവ് ആയിട്ടുള്ളബജറ്റായിരിക്കുമെന്ന് വീട്ടില്‍ നിന്നിറങ്ങവേ അദ്ദേഹം പ്രതികരിച്ചു. കൊവിഡ് സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന ബജറ്റായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്ത ബോധത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വലിയ വെല്ലുവിളിയാണ് സംസ്ഥാനത്തെയും അതിലുപരി പുതിയ ധനമന്ത്രിയെയും കാത്തിരിക്കുന്നത്. ആരോഗ്യമേഖലയ്ക്കും ജനക്ഷേമത്തിനും ഊന്നല്‍ നല്‍കിയുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുക. കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ടതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാരിന്റെ തനത് വരുമാനമാര്‍ഗങ്ങളായ മദ്യം, ലോട്ടറി എന്നിവ നിശ്ചലമായിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. കടുത്ത ദുരിതത്തിലുള്ള ജനങ്ങള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ചില മേഖലകളില്‍ നികുതി വര്‍ധനവ് ഉണ്ടായേക്കും. മദ്യനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."