രാജ്യത്ത് ഇന്ന് 1.32 ലക്ഷം പുതിയ കൊവിഡ് കേസുകള്‍; 2,713 മരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് 1.32 ലക്ഷം പുതിയ കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 2,713 പേരാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
2.07 ലക്ഷം പേര് രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 16.35 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 15,229 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 57.91 ലക്ഷമായി ഉയര്‍ന്നു. കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി.
അതിനിടെ, വാക്സിനുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ച നടത്തി. ഇന്ത്യയിലേക്ക് വാക്സിന് നല്‍കുമെന്ന് കമല ഹാരിസ് അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ സര്‍ക്കാരിന്റെ പിന്തുണക്കും സഹായത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്യത്ത് 22 കോടി പേര്‍ക്കാണ് നിലവില്‍ വാക്സിന് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."