രാജ്യത്ത് രണ്ടാം തരംഗത്തിന് കാരണം കൊവിഡിന്റെ ഡെല്‍റ്റ വകഭേദം; ആല്‍ഫയേക്കാള്‍ തീവ്രവ്യാപനശേഷി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ പഠനം. കൊവിഡിന്റെ യുകെ വകഭേദമായ ആല്‍ഫയെക്കാള്‍ കൂടുതല്‍ മാരകമാണ് ഇതെന്നും പഠനത്തില്‍ പറയുന്നു.
രണ്ടാം തരംഗത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക് കണ്‍സോഷ്യവും നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററും ചേര്‍ന്നാണ് പഠനം നടത്തിയത്.
ആല്‍ഫ വകഭേദത്തെക്കാള്‍ 50 ശതമാനം കൂടുതല്‍ വ്യാപനശേഷി ഡെല്‍റ്റ വകഭേദത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജീനോമിക് സീക്വന്‍സിങിലൂടെ 12,200 ലേറെ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടാം തരംഗത്തില്‍ അതിവേഗം വ്യാപിച്ച ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവയുടെ സാന്നിധ്യം വളരെ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ സാന്നിധ്യമുണ്ട്. ന്യൂഡല്‍ഹി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര,ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലായിരുന്നു രണ്ടാംഘട്ടത്തില്‍ രൂക്ഷവ്യാപനം ഉണ്ടായത്.
വാക്‌സിന്‍ എടുത്ത ആളുകളില്‍ ഉണ്ടാകുന്ന ബ്രേക്ക് ത്രൂ വ്യാപനത്തിലും ഡെല്‍റ്റ വകഭേദം വലിയതോതില്‍ കാരണമാകുന്നുണ്ടെന്നും പഠനം വ്യക്തകമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."