ഓപ്പണ്‍ എഐയോട് മത്സരിക്കാന്‍ മസ്‌കിന്റെ 'എഐ'
കാലിഫോര്‍ണിയ: ഓപ്പണ്‍ എഐയോട് നേര്‍ക്ക് നേരെ നിന്ന് പൊരുതാന്‍ ഇലോണ്‍ മസ്‌കിന്റെ സംരംഭമെത്തി. ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായ മസ്‌ക് എക്‌സ്.എഐ എന്ന പേരില്‍ പുതിയ കമ്പനിയ്ക്ക് തുടക്കമിട്ടതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍ നേവാഡയിലാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. എക്‌സ് എഐയുടെ ഡയറക്ടര്‍ മസ്‌ക് ആണ്. ജാരെഡ് ബിര്‍ഷാള്‍ ആണ് സെക്രട്ടറി. കമ്പനിയിലെ എഐയുടെ ഡയറക്ടര്‍ മസ്‌ക് തന്നെയാണ്. ജാരെഡ് ബിര്‍ഷാള്‍ ആണ് സെക്രട്ടറി.
ഗവേഷകരുടെയും എഞ്ചിനീയര്‍മാരുടെയും ഒരു ടീം രൂപികരിക്കുകയും നിരവധി നിക്ഷേപകരുമായി സംരംഭത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തുകഴിഞ്ഞു ഇലോണ്‍ മസ്‌ക്. ആല്‍ഫബെറ്റ് ഉള്‍പ്പെടെയുള്ള മറ്റ് മുന്‍നിര എഐ സ്ഥാപനങ്ങളില്‍ നിന്നും അദ്ദേഹം റിക്രൂട്ട്‌മെന്റ് നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ചില്‍, ഓപ്പണ്‍എഐയുടെ ജിപിടി4 നേക്കാള്‍ മികച്ച എഐ മോഡലുകളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ആറുമാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ഭാവിയിലെ വലിയ അപകട സാധ്യതകളിലൊന്നാണ് എഐ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും മുന്‍ മേധാവി കൂടിയാണ് ഇലോണ്‍ മസ്‌ക്. സ്ഥാപനത്തിലെ ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് മസ്‌ക് കമ്പനിയില്‍ നിന്ന് പുറത്തു പോയത്. ഇപ്പോള്‍ മൈക്രോസോഫ്റ്റിന് മുഖ്യ നിക്ഷേപമുള്ള സ്ഥാപനമാണ് ഓപ്പണ്‍ എഐ. അതേസമയം മസ്‌ക് എന്തിനാണ് ഒരു ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് കമ്പനി സ്ഥാപിക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഓപ്പണ്‍ എഐയെ വെല്ലുവിളിക്കാനാണ് മസ്‌കിന്റെ പുതിയ നീക്കം എന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."