പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു
പയ്യോളി: സമസ്ത കോട്ടക്കല്‍ കൂട്ടായ്മയുടെ മേഖല കോര്‍ഡിനേഷന്‍ നേതൃത്വത്തില്‍ മഹല്ലിലെ പ്ലസ്ടു വരെയുള്ള മൂന്ന് മദ്രസ്സകളിലെ എഴുന്നൂറോളം ഓളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി മദ്രസ്സാ പാഠ പുസ്തങ്ങള്‍ നല്‍കി. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഹിദായത്തുസ്സിബിയാന്‍ ഹയര്‍ സെക്കന്ററി മദ്രസയില്‍ കോട്ടക്കല്‍ മഹല്ല് പ്രസിഡണ്ട് പി അസൈനാര്‍ മാസ്റ്റര്‍ മദ്രസ്സാ സ്വദര്‍ അഹമദ് സഗീര്‍ ഉസ്താദിന് പുസ്തകം നല്‍കുകി. ഇലാഹിയ്യ മദ്രസ്സയില്‍ കൊയിലാണ്ടി മണ്ടലം എസ് വൈ എസ് സെക്രട്ടറി എ പി ഷംസീര്‍ ഹാജിയില്‍ നിന്ന് മദ്രസ സ്വദറും പയ്യോളി മുന്‍സിപ്പല്‍ എസ് വൈ എസ് ഭാരവാഹിയുമായ അബ്ദുറഹ്‌മാന്‍ മൗലവിയി ഏറ്റുവാങ്ങി. നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ സി ടി അബ്ദുറഹ്‌മാന്‍ ഹാജി (എസ് എം എഫ് )നിന്ന് ജലാല്‍ ജുമാ മസ്ജിദ് ഖത്തീബ് ഉസ്താദ് ശക്കീര്‍ അന്‍വരി ഏറ്റുവാങ്ങി.
ചടങ്ങില്‍ ഇലാഹിയ്യ ഖത്തീബ് അഷ്‌റഫ് ബാഖവി, ഷാഫി ദര്‍വേശ്, മുഹമ്മദ് റിയാസ് പികെ, സാലിഹ് റഹ്‌മാനി, ആഷിക് പി വി,മുസ്തഫ കളത്തില്‍, ശരീഫ് ദഹബ്, ഷൗക്കത്ത് കോട്ടക്കല്‍, പി കുഞ്ഞാമു,എം എ അബ്ദുള്ള, ഫസല്‍ ടി എം,അംജദ് അലി, മുസ്തഫ കുനിമ്മല്‍,യു ടി അബ്ദുറഹിമാന്‍,പി സുബൈര്‍,റാസിക്ക് ഉസ്താദ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."