HOME
DETAILS

ചരിത്രസാക്ഷ്യം; ബാലകൃഷ്ണപിള്ളയ്ക്കും ഗൗരിയമ്മയ്ക്കും സ്മാരകം

  
backup
June 05 2021 | 01:06 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3


തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നേതാക്കള്‍ക്ക് സ്മാരകം പണിയാന്‍ കോടികള്‍ വകയിരുത്തി ബജറ്റ് പ്രഖ്യാപനം. അന്തരിച്ച പ്രമുഖ നേതാക്കളായ കെ.ആര്‍ ഗൗരിയമ്മയ്ക്കും ആര്‍.ബാലകൃഷ്ണപിളളയ്ക്കുമാണ് സ്മാരകമൊരുക്കാന്‍ പണം വകയിരുത്തിയത്. രണ്ട് നേതാക്കള്‍ക്കും സ്മാരകം പണിയാന്‍ രണ്ട് കോടി രൂപ വീതമാണ് സര്‍ക്കാര്‍ നീക്കിവയ്ക്കുന്നത്. ബാലകൃഷ്ണപിളളയ്ക്ക് കൊട്ടാരക്കരയിലാണ് സ്മാരകം ഉയരുക. വി.എസ് അച്യുതാനന്ദന്‍ കേസ് നടത്തിയാണ് ആര്‍.ബാലകൃഷ്ണപിള്ളക്ക് അഴിമതിക്കേസില്‍ ജയില്‍ശിക്ഷ വാങ്ങി കൊടുത്തത്. അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച കേരളത്തിലെ ഏക മുന്‍മന്ത്രിയാണ് ബാലകൃഷ്ണപിള്ള.അതേ ബാലകൃഷ്ണപിള്ളയ്ക്ക് ഇടത് മുന്നണി സര്‍ക്കാര്‍ തന്നെയാണ് സ്മാരകം പണിയാന്‍ തുക വകയിരുത്തിയിരിക്കുന്നത്. സി.പി.എമ്മിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി കെ.ആര്‍ ഗൗരിയമ്മ എത്തുമെന്ന് കരുതിയിരുന്നുവെങ്കിലും ചരിത്രം വഴിമാറുകയായിരുന്നു. പിന്നീട് പാര്‍ട്ടി വിട്ട ഗൗരിയമ്മയുമായുള്ള സി.പി.എമ്മിന്റെ ഇഴയടുപ്പമാണ് സ്മാരക പ്രഖ്യാപനത്തിലും എത്തിനില്‍ക്കുന്നത്. ഗൗരിയമ്മയുടെ സ്മാരകം എവിടെ ഉയരുമെന്ന് ബജറ്റില്‍ പരാമര്‍ശമില്ല.


കൂടാതെ വ്യത്യസ്ത മത ദര്‍ശനങ്ങളിലെ മാനവികമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. മുന്‍ ധനമന്ത്രി കെ.എം മാണിക്ക് സ്മാരക മന്ദിരം നിര്‍മിക്കുന്നതിന് അദ്ദേഹത്തിന്റെ പേരിലുളള ഫൗണ്ടേഷന് അഞ്ച് കോടി രൂപ നല്‍കാനുള്ള ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ കഴിഞ്ഞ ബജറ്റിലുള്ള പ്രഖ്യാപനം അന്ന് ഏറെ ചര്‍ച്ചയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയിലേക്ക് ചേക്കേറും മുമ്പുള്ള രാഷ്ട്രീയ നീക്കമായിരുന്നു അത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago