HOME
DETAILS
MAL
ആര്‍ഡിഒ ലോക്കറില്‍ മുക്കുപണ്ടം; 72 പവനിലധികം സ്വര്‍ണം തട്ടി
backup
June 07 2022 | 09:06 AM
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആര്‍ഡിഒ ലോക്കറില്‍ മുക്കുപണ്ടം. തൊണ്ടിമുതല്‍ സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ചെന്നാണ് കണ്ടെത്തിയത്. പൊലീസ് പരിശോധനയിലാണ് തട്ടിപ്പുവിവരം അറിഞ്ഞത്. മുക്കുപണ്ടം വച്ച് 72 പവനിലധികം സ്വര്‍ണമാണ് തട്ടിയെടുത്തത്.
2007 മുതലുള്ള തൊണ്ടിമുതലുകള്‍ പൊലീസ് പരിശോധിക്കുകയാണ്. 500 പവനോളം സ്വര്‍ണം ലോക്കറിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. തൊണ്ടിമുതലുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവച്ചതല്ലെന്നും നഷ്ടമായത് തന്നെയാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
2017നു ശേഷമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. 2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ കാണാനില്ലെന്ന് സബ് കളക്ടറുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."