HOME
DETAILS
MAL
ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്; ഇരയുടെ ചിത്രം പുറത്തുവിട്ട ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്
backup
June 07 2022 | 09:06 AM
തെലങ്കാന: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബി.ജെ.പി എം.എല്‍.എയ്ക്ക് എതിരെ കേസ്. ദുബ്ബാക്ക മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ രഘുനന്ദന്‍ റാവുവിനെതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തത്.
ഐപിസി 228 എ വകുപ്പാണ് എംഎല്‍എയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഹോട്ടലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ രഘുനന്ദന്‍ റാവു പുറത്തുവിട്ടിരുന്നു.
കാറിനകത്ത് എം.എല്‍.എയുടെ മകന്റെ ഒപ്പം ഇര ഇരിക്കുന്നതിന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."