കുഴല്‍പ്പണക്കേസ്: നിഷ്പക്ഷമായി അന്വേഷിച്ചാല്‍ മോദിയില്‍ വരെ എത്താം, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.മുരളീധരന്
തിരുവനന്തപുരം; കൊടകര കുഴല്‍പ്പണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി കെ മുരളീധരന്.കേസില്‍ ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ റിട്ടയേര്‍ഡ് ചെയ്ത ഒരു ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ അടക്കം ഈ അന്വേഷണം ചെന്നെത്തിയേക്കാമെന്നും മുരളീധരന് പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയാണ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ഇത്തരത്തില്‍ കുഴല്‍പ്പണം എത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മൂന്ന് കോടി വരെ ഓരോ സ്ഥാനാര്‍ഥികള്‍ക്കും കേന്ദ്രം നല്‍കിയിട്ടുണ്ടെന്ന് ബിജെപിയിലെ പലരും സൂചിപ്പിക്കുന്നു. എന്നാല്‍ 25-30 ലക്ഷം കൈയില്‍ ലഭിച്ചിട്ടുള്ളൂ എന്നാണ് പല സ്ഥാനാര്‍ഥികളും പറയുന്നത്. സാമ്പത്തിക തിരുമറികള്‍ ബിജെപിയില്‍ സംഭവിച്ചിട്ടുണ്ട്. കോടികള്‍ ഒഴുക്കിയാണ് എല്ലാ സംസ്ഥാനത്തും ബിജെപി മത്സരിച്ചത്. കൊവിഡ് തടയാനല്ല, ബംഗാള്‍ പിടിക്കുകയായിരുന്നു മോഡിക്കും അമിത് ഷായ്ക്കും താത്പര്യം.
കെ.സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര പണം കടത്തുന്നതിനായിരുന്നെന്നും കെ.മുരളീധരന് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് ഹെലിക്കോപ്റ്റര്‍ യാത്ര അന്വേഷിക്കണം. സുരേഷ് ഗോപി അടക്കം സ്ഥാനാര്‍ഥികള്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചതും അന്വേഷിക്കമെന്നും മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."