HOME
DETAILS

തൃശൂർ കെഎംസിസി <br>സീതി സാഹിബ് കർമ്മ ശ്രേഷ്ഠ പുരസ്കാരം സി പി മുസ്തഫക്ക്

  
backup
June 07 2022 | 17:06 PM

thrissure-kmcc-awards-0706

റിയാദ്: കേരള നിയമസഭാ മുൻ സ്പീക്കർ കെ.എം സീതി സാഹിബിന്റെ പേരിൽ റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മിറ്റി നൽകി വരുന്ന കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ അർഹനായി.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിൽ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നടത്തിയ നേതൃത്വപരമായ പ്രവർത്തനങ്ങൾ മാനിച്ചാണ് നാലംഗ ജൂറി അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ജൂൺ 9 ന് വ്യാഴാഴ്ച്ച റിയാദ് എക്സിറ്റ് 18ലെ സ്വലാഹിയ്യ ഇസ്തിറാഹയിൽ വെച്ച് നടക്കുന്ന 'സർഗം 2022' സീതി സാഹിബ് അനുസ്മരണ സമ്മേളനത്തിൽ വെച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പുരസ്‌കാര വിതരണം നടത്തുമെന്ന് സംഘാടകരായ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

തൃശ്ശൂർ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് സി എ റഷീദ്, റിയാദ് ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൾ ഖയ്യൂം ബുസ്താനി, പി കെ അബ്ദുൾ റഹീം കയ്പമംഗലം (ദമാം കെഎംസിസി), ഇബ്രാഹിം ഹാജി കരൂപ്പടന്ന (റിയാദ് കെഎംസിസി) എന്നിവരടങ്ങിയ ജൂറിയാണ് വിധി നിർണയം നടത്തിയത്.

കൊവിഡ് മഹാമാരി മൂലം കര, വ്യോമ, നാവിക പാതകൾ അടക്കപ്പെടുകയും, വ്യാപാര, തൊഴിലിടങ്ങളിൽ അപ്രതീക്ഷിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തപ്പോൾ താളം തെറ്റിയ സാധാരണ പ്രവാസികളെ ചേർത്ത് പിടിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ പ്രവാസലോകത്തെ മറ്റ് സാമൂഹ്യ പ്രവർത്തകർക്ക് മാതൃകയായിരുന്നുവെന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി.

കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് റിയാദിലെ
പ്രവാസികൾക്കിടയിൽ വിശ്വാസം ആർജ്ജിക്കുവാൻ സാധിച്ച കുടുംബ സുരക്ഷാ പദ്ധതി ആവിഷ്കരിച്ചതും നടപ്പിലാക്കിയതും സിപി മുസ്തഫയുടെ ആശയവും നിർഭയമായ നേതൃത്വവും കൊണ്ടായിരുന്നു. പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകുന്ന സ്കീം വഴി ഇതുവരെ പത്തിലധികം പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമേകാൻ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശിയായ സി പി മുസ്തഫ ചക്കിപ്പറമ്പൻ കുടുംബാംഗമാണ്. 35 വർഷമായി റിയാദിലുള്ള സി പി മുസ്തഫ തുടക്കം മുതലേ കെഎംസിസിയുടെ നേതൃരംഗത്ത് സജീവമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago