കൊടും ചൂടില്‍ ബൈക്കിലും സ്‌കൂട്ടറിലും യാത്ര ചെയ്യുന്നവരെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമേ
കൊടും ചൂടില്‍ ബൈക്കിലും സ്‌കൂട്ടറിലും യാത്ര ചെയ്യുന്നവരെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമേ
കൊടും ചൂടില്‍ ബൈക്കിലും സ്‌കൂട്ടറിലും യാത്ര ചെയ്യുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളാന്‍ സാധ്യതയുണ്ട്. നാല് ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെ അപേക്ഷിച്ച് വെയിലും ചൂടും നേരിട്ട് ഏറ്റ് യാത്ര ചെയ്യേണ്ട സാഹചര്യം കൂടുതലുള്ളതിനാല്‍ സൂര്യാതാപം പോലുള്ള വലിയ അപകട സാധ്യതകളാണ് ഇരുചക്ര വാഹനയാത്രക്കാരെ കാത്തിരിക്കുന്നത്.
അതിനാല്‍ തന്നെ ചില മുന്‍കരുതലുകള്‍ എടുക്കുകയാണെങ്കില്‍ ഈ കൊടും ചൂടിലും ഇരുചക്ര വാഹന യാത്ര സുരക്ഷിതമാക്കാം. വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഇരുചക്രവാഹന യാത്രയില്‍ കൈയ്യില്‍ കരുതേണ്ട വസ്തുക്കള്‍
നന്നായി വായു കടക്കുന്ന തരം ഹെല്‍മെറ്റുകള്‍
നന്നായി വായു കടക്കുന്ന തരം ഹെല്‍മെറ്റുകള്‍ വേനല്‍ക്കാലത്തെ ഇരുചക്ര വാഹന യാത്രയില്‍ സുഖകരമായി യാത്ര ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വസ്തുവാണ്. ഈ ഹെല്‍മെറ്റ് ഉപയോഗിക്കുന്നതിലൂടെ ഇതില്‍ ഒന്നിലധികം വെന്റുകളുള്ളത് കൊണ്ട് നന്നായി വായു കടക്കുകയും തല നന്നായി തണുക്കുകയും ചെയ്യും.
ഇത്തരം ഹെല്‍മെറ്റുകള്‍ ഓപ്പണ്‍ ഹെല്‍മെറ്റുകളില്‍ നിന്നും വ്യത്യസ്ഥമാണ് . ഹാഫ് ഫേസ് ഹെല്‍മറ്റുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുരക്ഷിതത്വമായി ഉപയോഗിക്കാന്‍ പറ്റിയ ഉല്‍പ്പന്നമല്ല. ആവശ്യമെങ്കില്‍ കൂടുതല്‍ കൂളിങ്ങിനായി ഹെല്‍മെറ്റ് കൂളറും വാങ്ങാം. ബ്ലുആര്‍മര്‍ BLU3A10 മുതലായ കൂളറുകള്‍ തണുപ്പ് പ്രധാനം ചെയ്യുന്നതിനൊപ്പം പൊടിപടലങ്ങളില്‍ നിന്നുള്ള സംരക്ഷണവും പ്രധാനം ചെയ്യുന്നു.
മെഷ് റൈഡിംഗ് ജാക്കറ്റുകള്‍ ഉപയോഗിക്കല്‍
മെഷ് റൈഡിംഗ് ജാക്കറ്റുകള്‍ ഉപയോഗിക്കല്‍ വേനല്‍ക്കാലത്തെ ഇരുചക്ര വാഹന യാത്രയില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ ജാക്കറ്റ് വായു സഞ്ചാരം അനുവദിക്കുന്നതിനൊപ്പം സുഖകരമായ യാത്രാനുഭവവും പ്രധാനം ചെയ്യുന്നു. 10,000 രൂപ മുതല്‍ 80,000 രൂപ വരെയാണ് സാധാരണ ഗതിയില്‍ ഇത്തരം ജാക്കറ്റുകളുടെ പ്രൈസ് റേഞ്ച്.
സുഷിരങ്ങളുള്ള കയ്യുറകള്‍
ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരില്‍ പലരും കയ്യുറകള്‍ ധരിക്കാറുണ്ട്. കൈകളുടെ സംരക്ഷണത്തിന് ഉപരി ഒരു ഫാഷന്‍ ഐക്കണായി കയ്യുറ ധരിക്കുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്.എന്നാല്‍ വേനല്‍ക്കാലത്ത് കടുത്ത ചൂടില്‍ കൈകള്‍ വിയര്‍ക്കുകയും മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യാന്‍ സാധ്യതയുളളത് കൊണ്ട് സുഷിരങ്ങളുള്ള കയ്യുറകള്‍ വാങ്ങി ഉപയോഗിക്കുന്നത് കൈകള്‍ വരണ്ടിരിക്കാന്‍ സഹായകരമാകുന്നു.
കൂള്‍ വെസ്റ്റ്
വേനല്‍ക്കാലത്ത് യാത്ര ചെയ്യുന്നവരുടെ ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള മികച്ചൊരു മാര്‍ഗമാണ് കൂള്‍ വെസ്റ്റ്. കൂള്‍ വെസ്റ്റുകള്‍ ജലാംശത്തെ ആഗിരണം ചെയ്യുകയും അതിനെ പതുയെ പുറത്ത് വിടുകയും ചെയ്യുന്നു. ഇത് യാത്ര ചെയ്യുന്ന വേളയില്‍ നമ്മുടെ ശരീരം തണുക്കാന്‍ പറ്റിയ മാര്‍ഗമാണ്.
റൈഡിംഗ് പാന്റ്‌സ് ഉപയോഗിക്കല്‍
വായുവിനെ ആഗിരണം ചെയ്യുകയും അതിനെ കടത്തിവിടാന്‍ അനുവദിക്കുകയും ചെയ്യുന്ന റൈഡിംഗ് പാന്റ്‌സ് ധരിച്ചാല്‍ വേനല്‍ക്കാലത്ത് ചൂടില്‍ നിന്നും ആശ്വാസം ലഭിക്കുന്നതാണ്.സുഷിരങ്ങളുള്ള ഈ പാന്റ്‌സിനു വായു ആഗിരണം ചെയ്യാന്‍ ശേഷിയുള്ളതിനൊപ്പം ഇത് സുരക്ഷയും പ്രധാനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."