ഹെല്‍മറ്റില്ലാതെ കാറോടിച്ചതിന് പിഴയീടാക്കി എം.വി.ഡി, നോട്ടിസ് കണ്ട് ഞെട്ടി കാറുടമ
ഹെല്‍മറ്റില്ലാതെ കാറോടിച്ചതിന് പിഴയീടാക്കി എം.വി.ഡി
മലപ്പുറം: എഐ ക്യാമറകള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ നിയമം ലംഘിക്കുന്നവര്‍ക്ക് പണിയും കിട്ടി തുടങ്ങി. എന്നാല്‍ ആദ്യ ദിവസത്തില്‍ തന്നെ ചില അബദ്ധങ്ങളും എം.വി.ഡിയുടെ ഭാഗത്തു നിന്നും നടന്നു.
കാര്‍ യാത്രക്കാരന് ഹെല്‍മറ്റിടാത്തതിന്റെ പേരില്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതാണ് പുതിയ സംഭവം. തിരൂര്‍ ചെമ്പ്ര സ്വദേശിയായ കൈനിക്കര വീട്ടില്‍ മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴ ചുമത്തിയിരിക്കുന്നത്. പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്‌മെന്റില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചപ്പോഴാണ് സാലി സംഭവമറിയുന്നത്. തുടര്‍ന്ന് അക്ഷയയില്‍ പോയി കാരണം അന്വേഷിച്ചതില്‍ ഹെല്‍മറ്റിടാത്തതിനാലാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് അറിഞ്ഞു.
ആര്‍.ടി.ഒയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ കയറിയപ്പോഴാണ് കാര്യം പിടികിട്ടിയത്. കെ.എല്‍ 55 വി 1610 ആള്‍ട്ടോ 800 കാറിന് പകരം കെ.എല്‍ 55 വി 1610 ബൈക്കില്‍ രണ്ട് പേര്‍ ഹെല്‍മറ്റിടാതെ യാത്ര ചെയ്യുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്. തനിക്ക് ഈ നമ്പറില്‍ ഒരു കാറാണ് ഉള്ളതെന്നും ചിത്രത്തില്‍ പതിഞ്ഞ സ്ഥലം വഴി താന്‍ പോയിട്ടില്ലെന്നും എം.വി.ഡിയെ നേരിട്ട് കണ്ട് ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് സാലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."