സ്വപ്ന സുരേഷിന്റെ ആരോപണം: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു, ഇന്ന് കരിദിനമാചരിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സുരക്ഷ കൂട്ടിയത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. അതേ സമയം കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്ത് കരിദിനമാചരിക്കുകയാണ്. കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്ര ചെയ്യുന്ന റൂട്ടുകളിലുമാണ് സുരക്ഷ കൂട്ടിയത്.
കറന്‍സി കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്.
അതേ സമയം ഇന്നും സ്വപ്ന സുരേഷ് കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തി.
എനിക്കെതിരെ നാല് കേസ് കോടതിയിലുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ട്. അതൊന്നും മാധ്യമങ്ങളോ ജനങ്ങളോ അറിഞ്ഞിട്ടില്ല. എനിക്കൊരുപാട് ഭീഷണി നിലവിലുണ്ട്. എനിക്ക് ജോലി തന്ന സ്ഥാപനത്തിനും ഭീഷണികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. ഞാന്‍ എന്താണ് സംഭവിച്ചത് എന്ന് പറയണം എന്ന് തന്നെയാണ്. അന്വേഷണ ഏജന്‍സികള്‍ എന്നെ വീണ്ടും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നു. ഇതിന് പിന്നില്‍ അജണ്ടയുണ്ടോ എന്ന് ചോദിച്ചാല്‍, നോ! എന്നെ ഒന്ന് ജീവിക്കാന്‍ അനുവദിക്ക്, ഇത് ഒരു അമ്മയെന്ന നിലയില്‍ സ്ത്രീയെന്ന നിലയില്‍ എനിക്ക് ബുദ്ധിമുട്ടാണ്. കേസ് നല്ല രീതിയില്‍ നടക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്'', സ്വപ്ന പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."