'ടീവി സീരീസുകള്‍ നിര്‍മിക്കും പോലെയല്ല രാഷ്ട്രീയം' സുഭാഷ് ചന്ദ്രയെ പരിഹസിച്ച് സച്ചിന്‍ പൈലറ്റ്
ജയ്പൂര്‍: രാജസ്ഥാനിലെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാധ്യമ ഉടമ സുഭാഷ്ചന്ദ്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. രാജ്യസഭ തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറുന്നതാണ് സുഭാഷ് ചന്ദ്രക്ക് നല്ലതെന്നും രാഷ്ട്രീയം ഒരു ടി.വി സീരിയല്‍ നിര്‍മിക്കുന്നത് പോലെയല്ലെന്നും സചിന്‍ ട്വീറ്റ് ചെയ്തു.
'രാജസ്ഥാനില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ചില ഉപദേശങ്ങള്‍. തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതാണ് നല്ലത്. വിനയമാണ് അപമാനത്തേക്കാള്‍ നല്ലത്. ആര് എന്ത് ചെയ്യണം എന്ന് നിങ്ങള്‍ തീരുമാനിക്കുന്ന ടിവി സീരീസ് നിര്‍മിക്കുന്നതു പോലെയല്ല നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയം' സചിന്‍ ട്വീറ്റ് ചെയ്തു.
Some advice to the “independent” candidate from Rajasthan - best to bow out of the contest before the voting on the 10th.
— Sachin Pilot (@SachinPilot) June 7, 2022
Its better to lean towards humility rather than humiliation.
Unfortunately,politics is not like making TV series where you pick and choose who does what!! ? https://t.co/ASUsjkvAYt
എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് നേരത്തെ സുഭാഷ് ചന്ദ്ര അവകാശവാദമുന്നയിച്ചിരുന്നു. സച്ചിന്‍ പെലറ്റിന് താന്‍ നേരിട്ട അപമാനങ്ങളില്‍ പ്രതികാരം ചെയ്യാനുള്ള അവസരമാണിതെന്നും കക്ഷി ചേരാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടതായും ചന്ദ്ര പറഞ്ഞിരുന്നു. എന്നാല്‍, സച്ചിന്‍ പൈലറ്റ് ഈ വാദങ്ങള്‍ തള്ളി.
ജൂണ്‍ പത്തിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മാധ്യമ മുതലാളി സുഭാഷ് ചന്ദ്ര മത്സരിക്കുന്നത്. ബി.ജെ.പിയും നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും അദ്ദേഹത്തെ പിന്തുണക്കുന്നതായി അറിയിച്ചിരുന്നു.
108 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് രണ്ട് രാജ്യസഭ സീറ്റുകളില്‍ വിജയപ്രതീക്ഷയുണ്ടെങ്കിലും മൂന്നാമത്തെ സീറ്റ് നേടാന്‍ സ്വതന്ത്രരുടെയും മറ്റ് പാര്‍ട്ടികളുടെയും പിന്തുണ ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."