കുഴലും കോഴയും ഗതികെട്ട് ബി.ജെ.പി
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കുഴല്‍പ്പണകവര്‍ച്ചാക്കേസിലും കോഴയാരോപണത്തിലുംപെട്ട് ഗതികെട്ട് ബി.ജെ.പി.
എന്‍.ഡി.എ മുന്നണിയുടെ ഭാഗമാകാന്‍ ജെ.ആര്‍.പി നേതാവ് സി.കെ ജാനുവിനു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ 10 ലക്ഷം കോഴ നല്‍കിയെന്ന ആരോപണത്തിന് പിന്നാലെ മഞ്ചേശ്വരത്ത് സുരേന്ദ്രന്റെ അപര സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിപ്പിച്ചത് രണ്ടുലക്ഷം രൂപ നല്‍കിയിട്ടാണെന്നും വെളിപ്പെടുത്തല്‍.
കൊടകരയില്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ കെ.സുരേന്ദ്രനെയടക്കം അന്വേഷണസംഘം ചോദ്യംചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് പുതിയ ആരോപണങ്ങളും പാര്‍ട്ടിയെ വെട്ടിലാക്കുന്നത്.
ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയും ഒരു കോടിയുടെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ടതോടെ ബി.ജെ.പി സംസ്ഥാന ഘടകം ഇതിനു മുമ്പൊന്നും നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."