HOME
DETAILS

നബിനിന്ദ: വെളിച്ചംകെടുത്തുന്ന രാഷ്ട്രീയം വലിച്ചെറിയുക

  
backup
June 09 2022 | 04:06 AM

prophecy-throw-away-the-politics-2022

ശുഐബുൽ ഹൈതമി


B lasphemy അഥവാ ദൈവദൂഷണത്തെ അന്താരാഷ്ട്രസമൂഹം തത്വത്തിൽ നിരാകരിക്കുകയും ലോകരാഷ്ട്രങ്ങൾ വ്യത്യസ്ത തരത്തിൽ കുറ്റകൃത്യമായി പരിഗണിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന അപരവിശ്വാസഭത്സനത്തിന്റെ അടിസ്ഥാന നിയമമിപ്പോൾ പീനൽ കോഡിലെ 124 A, 153 A, 153 B, 292, 293, 295 A പ്രകാരം പിഴ മുതൽ മൂന്നുവർഷം തടവുവരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആരാധ്യപാത്രങ്ങളെയും ആത്മിക ആചാര്യന്മാരെയും അധിക്ഷേപമോ, പരിഹാസമോ നടത്തി വിശ്വാസികൾക്കു മനോവിഷമം വരുത്തുന്ന കൃത്യമെന്നാണ് പ്രസ്തുത കുറ്റത്തിന്റെ പൊതുവായ നിർവചനം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായ മതവിമർശനത്തിൽനിന്ന് ദൈവദൂഷണം വ്യത്യസ്തമാവുന്നത് ഉരിയാടപ്പെടുന്ന പരാമർശങ്ങളുടെ സന്ദർഭവും പ്രേരണയും അനുസരിച്ചാണ്. വാക്കുകളുടെ സഭ്യാസഭ്യതകളും വ്യക്തികളുടെ മാനാഭിമാനങ്ങളും പരസ്പരം വകവച്ചുകൊടുത്തും ഉൾക്കൊണ്ടും കൊണ്ടല്ലാതെ ആധുനിക സമൂഹത്തിന് സുസ്ഥിര സമാധാനം കൈവരിക്കാൻ കഴിയില്ലെന്ന് മതാന്ധത (Bigotory)ക്കെതിരായ റെസലൂഷനിൽ യു.എൻ നിരീക്ഷിച്ചിട്ടുണ്ട്.
നബിത്വം വിമർശനാതീതമോ?


മാനവരിലെ ഇതിഹാസ വക്തിത്വമാണ് മുഹമ്മദ് നബി (സ)യെന്ന് വ്യത്യസ്ത മാനദണ്ഡങ്ങളിലൂടെ വിലയിരുത്തിയ അത്യുന്നതരിൽ ഹെരാക്ലീസ് ഗ്രേറ്റ്, നേഗസ്, നെപ്പോളിയൻ, ജോർജ് ബെർണാർഡ് ഷാ, എച്ച്.ജി വെൽസ്, എച്ച്.എ.ആർ ഗിബ്ബ്, മാർട്ടിൻ ലിങ്‌സ്, കാരൻ ആംസ്‌ട്രോങ്, ഫിലിപ്പ് കെ ഹിറ്റി, എബ്രഹാം ലിങ്കൺ, മാർട്ടിൻ ലൂഥർ കിങ്, സ്വാമി വിവേകാനന്ദൻ, നെൽസൻ മണ്ടേല, മൈക്കിൾ എച്ച് ഹാർട്ട്, ശ്രീനാരായണഗുരു, വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ് എന്നിങ്ങനെ വ്യക്തിമാഹാത്മ്യങ്ങളുടെ നാലറ്റങ്ങളിൽ പടർന്ന പലരുമുണ്ട്. അവരാരും നിരുപാധികം പ്രവാചകകീർത്തനം നടത്തുകയായിരുന്നില്ല. ചരിത്രവ്യക്തത, ദൗത്യനിർവഹണം, സ്വാധീനം, സന്ദേശം തുടങ്ങിയ മാനദണ്ഡങ്ങൾ മുൻനിർത്തി കൃത്യമായ നിരൂപണങ്ങൾക്കും വിമർശനങ്ങൾക്കും പിറകെയാണ് ഒന്നാമനാരെന് നിഗമനത്തിലെത്തിയത്. പ്രവാചകൻ മുന്നോട്ടുവച്ച മതവിശ്വാസം വരിക്കാതെ തന്നെ ആ വ്യക്തിത്വത്തെ അവിശ്വസിക്കാൻ അവർക്ക് ന്യായമുണ്ടായിരുന്നില്ല.


ഭത്സനം എന്ന കുത്സിതശ്രമം


നബിനിന്ദാശ്രമങ്ങൾക്ക് ആധുനിക വംശീയത അവലംബിക്കുന്ന രീതിശാസ്ത്രം രൂപപ്പെട്ടത് കുരിശുയുദ്ധാനന്തര രാഷ്ട്രീയവും ഓറിയന്റലിസം കൈകടത്തി വികലമാക്കിയ വൈജ്ഞാനിക വായനകളുമായിരുന്നു. ഇസ്‌ലാമിക തത്വശാസ്ത്രവും വേദഗ്രന്ഥവും മധ്യപൗരസ്ത്യ ദേശങ്ങൾ കടന്ന് പടിഞ്ഞാറൻ പ്രവിശ്യകളെ ആകർഷിച്ചു തുടങ്ങിയപ്പോൾ ഇച്ഛാഭംഗിതർ കണ്ടെത്തിയ മാർഗമായിരുന്നു, മുസ്‌ലിംകളുടെ പ്രാണേതാവായ പ്രവാചകനു നേരെ ആക്ഷേപമുന്നയിച്ച് ആലോചനയുടെ ഗതിമാറ്റുക എന്നത്. ചരിത്രപരമായ സന്ദർഭങ്ങളെ അവയുടെ മൂല്യസന്ദേശത്തിൽനിന്ന് അടർത്തി വിവാദസാധ്യതകളുള്ള സംഭവങ്ങൾ മാത്രമായി വളച്ചവതരിപ്പിക്കാൻ എളുപ്പമായിരുന്നു. അതുവഴി മുസ്‌ലിംകളെ വിചാരപഥത്തിൽനിന്ന് വികാരപഥത്തിലേക്ക് എളുപ്പത്തിൽ മറിച്ചിടാനാവുമെന്നും അവർ പ്രത്യാശിച്ചിരുന്നു. ഇന്ത്യയിലും കൊളോണിയൽ ശക്തികൾ അവരുടെ മതതാൽപര്യങ്ങൾക്ക് വിഘാതമാവുന്ന ഘടകം വേരുറച്ച ഇസ്‌ലാമാണെന്ന് മനസിലാക്കിയപ്പോൾ ഇതേ മാർഗം തന്നെ പ്രയോഗിച്ചു.
അടിച്ചമർത്തപ്പെട്ട സ്ത്രീകളായിരുന്നു കൂടുതൽ ഇസ്‌ലാമിനെ ഇഷ്ടപ്പെട്ടത്. അതിനാലാണ് സ്ത്രീപീഡകനും ബാഹുഭാര്യത്വവുമുള്ള പ്രവാചകൻ എന്ന ചിത്രം പ്രചരിപ്പിക്കാൻ അവർ തുനിഞ്ഞത്. ജർമ്മൻ പുരോഹിതനായിരുന്ന പ്രഫഡർ രചിച്ച മീസാനുൽ ഹഖ് എന്ന കൃതിയായിരുന്നു പ്രവാചകനെ വ്യക്തിഹത്യ നടത്താൻ ഇന്ത്യയിൽ രചിക്കപ്പെട്ട ആദ്യത്തേത്. അതിനോട് മുസ്‌ലിംകൾ സമചിത്തതയോടെയാണ് പ്രതികരിച്ചത്. അല്ലാമാ റഹ്മതുല്ലാഹ് കീറാനവി ഇദ്ഹാറുൽ ഹഖ് എന്ന മറുകൃതി രചിച്ച് അതിനെ പ്രതിരോധിച്ചു. 1959ൽ ഈജിപ്ത്യൻ സാഹിത്യകാരൻ നജീബ് മഹ്ഫൂസ് രചിച്ച ചിൽഡ്രൻസ് ഓഫ് ഗലബാലി, തസ്‌ലിമാ നസ്‌റിന്റെ സാത്താനിക് വേഴ്‌സസ്, 2012ൽ പുറത്തുവന്ന ഇന്നസെൻസ് മുസ്‌ലിംസ്, ഡാനിഷ് കാരിക്കേച്ചർ തുടങ്ങിയവയോടുള്ള പ്രതികരണം ശരിയായും തെറ്റായും സംഭവിച്ചിട്ടുണ്ട്. ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുകയും ശരിയായ സംവാദങ്ങൾ നടത്തുകയും ചെയ്യുന്നതിനപ്പുറം നിയമം കൈയിലെടുക്കാൻ ഒരവസരത്തിലും ഇസ്‌ലാം സമ്മതിക്കുന്നില്ല.


സംഘ്പരിവാറിന്റെ ഇടം


1850-1930കൾക്കിടയിൽ ഇന്ത്യയിലെ കീഴാളസ്ത്രീകൾക്ക് വിമോചനവും വിദ്യാഭ്യാസവും സാധ്യമാവുന്ന നിരവധി നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. 1891ൽ ലൈംഗികസമ്മതപ്രായം (Age of consent) 10ൽനിന്ന് 12 ആക്കി ഉയർത്തിയ രാഷ്ട്രീയസാഹചര്യം ഏറെ പ്രസക്തമാണ്. ശൈശവ വിവാഹങ്ങൾ അക്കാലത്തെ പതിവുരീതിയായിരുന്നു. വിവാഹാനന്തരം ഋതുമതിത്വം അറിയിക്കുന്ന പെൺകുട്ടിയെ ആഘോഷഹർഷം വരന്റെ വീട്ടിലേക്ക് ആനയിക്കപ്പെട്ട കാലത്ത് ഉത്തരേന്ത്യയിൽ നടന്ന ചില Marital rape കേസുകൾ വമ്പിച്ച കോളിളക്കമുണ്ടാക്കി. Phulmoni Dasi Rape കേസ്, Rukhmabai Rape കേസ് തുടങ്ങിയ പലതിലും 10-11 വയസുള്ള പെൺകുട്ടികളിൽ 35-50 വയസിലുള്ള ഭർത്താവിന്റെ ബലാത്സംഗം മുഖേന മരണപ്പെട്ടവരും വൈധവ്യങ്ങളിലേക്ക് എറിയപ്പെട്ടവരുമുണ്ട്.
അക്കാലത്തെ സാമൂഹ്യ പരിഷ്‌കർത്താവായിരുന്ന ബെഹ് റാംജി മലബാറിയുടെ ശ്രമഫലമായാണ് മുകളിൽ പറഞ്ഞ നിയമഭേദഗതി ഉണ്ടാവുന്നത്. അതോടെ സ്ത്രീകൾ വിമോചനവഴികൾ തേടിത്തുടങ്ങി. ഈ കോളിളക്കങ്ങളിൽ സവർണ പൗരുഷങ്ങളുടെ ലൈംഗികചൂഷണങ്ങളിൽനിന്ന് രക്ഷതേടി ധാരാളം ദലിത് ഹിന്ദുസ്ത്രീകൾ ഇസ്‌ലാമിലേക്ക് വന്നത് പഞ്ചാബിൽ വർഗീയ സംഘർഷങ്ങളുണ്ടാക്കി. നേരത്തെ യൂറോപ്പിലും അതേറ്റുപിടിച്ച് ഇവിടെയും നടത്തപ്പെട്ട അതേ പ്രചാരവേല പിന്തുടർന്ന് ചിലർ മുസ്‌ലിം പുരുഷന്മാരെ കാമാസുരന്മാരായി ചിത്രീകരിക്കുന്നവിധം ചരിത്രം, സാഹിത്യം, കല എന്നിവയിലെല്ലാം ഇടപെട്ടു. പ്രവാചകൻ ശൈശവ വിവാഹത്തിന്റെ വക്താവാണെന്നും പീഡോഫീലിയക്കാരനാണെന്നും വരുത്തിത്തീർക്കാനായി ഉറുദുവിൽ മഹഷെ രാജ്പാൽ എഴുതിയ റംഗീലാറസൂൽ എന്ന കൃതിയാണ് എരിതീയിലെ എണ്ണയായത്. നാനാഭാഗത്തും പ്രശ്‌നങ്ങളുടെ തിരകൾക്ക് തിരികൊളുത്തിയപ്പോൾ ബ്രിട്ടീഷ് ഭരണകൂടം മതനിന്ദയ്‌ക്കെതിരായ 295 (എ) വകുപ്പ് നടപ്പാക്കി, മതസ്ഥാപകരെയും നേതാക്കളെയും നിന്ദിക്കുന്നത് ക്രിമിനൽ കുറ്റമാക്കി മാറ്റി.


ചരിത്രത്തിന്റെ ആധുനികവായന


വൈവാഹികമോ അല്ലാത്തതോ ആയ ലൈംഗികസഹജീവനങ്ങളുടെ ശരിതെറ്റുകൾ നിർണയിക്കുന്ന ആധുനിക മാനദണ്ഡം ഉഭയകക്ഷി സമ്മതവും ഭരണകൂടം നിശ്ചയിക്കുന്ന പ്രായപരിധിയുമാണ്. ഈ നിർണയംവച്ചുവേണം പ്രവാചകൻ (സ) നടത്തിയ എല്ലാ വിവാഹങ്ങളെയും സമീപിക്കാൻ. മാന്യമായി പിരിയാമെന്ന ഒരു തിരഞ്ഞെടുപ്പ് പ്രവാചകൻ പത്‌നിമാർക്ക് മുന്നിൽവയ്ക്കുന്ന ഘട്ടം ചരിത്രത്തിലുണ്ട്. പത്‌നിമാർ അവരുടെ നിബന്ധന നിരുപാധികം പിൻവലിച്ച് ബന്ധം സുദൃഢമാക്കാൻ മത്സരിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ അവരുടെ തിരഞ്ഞെടുപ്പും ഉൾപ്പെടും. വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട ആഇശ (റ)യെ പ്രവാചകൻ അങ്ങോട്ട് പ്രപോസൽ ചെയ്തതല്ല. അതിനുമുമ്പ് അറേബ്യയിലെ പ്രമുഖർ അവരെ വിവാഹാഭ്യർഥന നടത്തിയിരുന്നുവെന്നതിൽനിന്നും അക്കാലത്തെ പൊതുബോധം ഗ്രഹിച്ചെടുക്കാം. പ്രവാചകരുമായി ചെറുപ്രായത്തിലേ ബന്ധത്തിലായതിനാൽ മുസ്‌ലിം ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതയായി അവർ മാറി. ബാലവിവാഹത്തെ എതിർക്കാനുള്ള ആധുനികന്യായം വിദ്യാഭ്യാസം മുടങ്ങുന്നു എന്നതാണല്ലോ.


ആഇശ എന്ന നാമം ഇന്ത്യയിലെ കീഴാളസ്ത്രീകളുടെ വിമോചന പ്രതീകമായിരുന്നുവെന്ന ചരിത്രംകൂടി ഓർക്കപ്പെടേണ്ടതുണ്ട്. മാറുമറക്കാൻ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ബ്രിട്ടീഷ് ട്രാവൻകൂർ ഭരണകൂടം സവർണ ബ്രാഹ്മണ്യത്തെ പ്രീതിപ്പെടുത്താൻ നിയമം കൊണ്ടുവന്ന കാലത്ത് പല ദലിത് സ്ത്രീകളും ഇസ്‌ലാമിൽ അഭയം തേടിയിരുന്നു. കൂട്ടത്തിലെ ഒരു കഥാപാത്രമായിരുന്നു മലപ്പുറം കപ്യാട്ട് പണിക്കരുടെ മുറ്റം വൃത്തിയാക്കുന്ന ചക്കി എന്ന ചിരുത. അവർ മമ്പുറം തങ്ങളെ സമീപിച്ച് ആഇശ എന്ന പേര് സ്വീകരിച്ച് മുസ്‌ലിമായി. ആ സ്ത്രീനാമം ഒരു വിപ്ലവപ്രതീകമായി പിന്നീട് വാഴ്ത്തപ്പെട്ടു. അങ്ങനെയാണ് ശ്രീനാരായണ ഗുരുവിന്റെ സഹചാരിയും നിരീശ്വരവാദിയുമായിരുന്ന സഹോദരൻ അയ്യപ്പൻ സ്വന്തം മകൾക്ക് ആഇശ എന്നു നാമകരണം നടത്തുന്നത്.


ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളിൽ ഈ 2022ലും 12 മുതൽ 22 വരെയാണ് Age of consent. അതിവികസിത രാഷ്ട്രമായ ചൈനയിൽ 13ഉം ഫിലിപ്പൈൻസിൽ 12മാണ് പ്രായപരിധി. അക്കാര്യം അതതു കാലത്തിന്റെ പൊതുരീതിയോട് പൊരുത്തപ്പെടുന്നതാവണം എന്ന പ്രയോഗനിത്യതയാണ് പ്രവാചക വിവാഹത്തിന്റെ മൂല്യസന്ദേശം.


മാത്രമല്ല, നബിജീവിതം മനുഷ്യസമാജത്തിന് അനുകരിക്കാൻ പര്യാപ്തമായ നിലയിൽ ഡിസ്‌പ്ലേ ചെയ്യപ്പെടാനുള്ളതാകയാൽ ബാലിക മുതൽ വൃദ്ധ വരെ, ഭൃത്യ മുതൽ വരേണ്യ വരെ പ്രവാചകന്റെ രഹസ്യങ്ങൾ പങ്കിട്ട് ലോകത്തിനു പകരണമെന്ന ദൈവികനിയമത്തിന്റെ സാക്ഷാൽക്കാരമായിരുന്നു ആ വിവാഹങ്ങൾ എന്ന മെറ്റാഫിസിക്കൽ ഘടകംകൂടി അവിടെ പ്രധാനമാണ്. 25ന്റെ തീക്ഷ്ണയൗവനത്തിൽ 40കാരിയായ വിധവയെ വിവാഹം ചെയ്ത്, അറേബ്യയിലെ ഏറ്റവും മാദകത്വമുള്ള കന്യകമാരാൽ പ്രലോഭന ശ്രമങ്ങൾ നടത്തിയിട്ടും തന്റെ 53ാം വയസുവരെ ഏകപത്‌നീവ്രതം പാലിച്ച അവരെങ്ങനെ ലൈംഗികദാഹിയാവും? പ്രവാചക വിവാഹങ്ങൾ ത്യാഗമായിരുന്നു.


വേരിനോട് പടവെട്ടുന്ന കൊമ്പ്


വിയോജിപ്പുള്ള മതാചാര്യനെ അപകീർത്തിപ്പെടുത്തുവോളം ഭാരതീയ 'സഹിഷ്ണുത' വഴിതെറ്റുമ്പോൾ അവരും അതേറ്റ് ആറാം നൂറ്റാണ്ടിലേക്ക് സഞ്ചരിക്കുന്ന സകല ഇസ്‌ലാമോഫോബിക്കുകളും മറക്കരുതാത്ത ശൈശവ വിവാഹ ചരിത്രങ്ങൾ വേറെയുമുണ്ട്. ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും ആറാണ് പ്രായമെന്ന് വാൽമീകിയുടെ രാമായണത്തിലും വ്യാസമഹർഷിയുടെ സ്‌കന്ദപുരാണത്തിലും പറയുന്നു. 30കാരൻ 12കാരിയെയും 24കാരൻ എട്ടു വയസുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്ന് മനുസ്മൃതി 9:24 അനുശാസിക്കുന്നു.


കന്യാമർയത്തിന് 12 വയസായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങുകയും 90 വയസിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ വൃദ്ധന് വിവാഹം ഉറപ്പിച്ചുവെന്നും യഹൂദർ വിശ്വസിക്കുന്നു. 40 വയസുള്ള ഇസ്ഹാക് വിവാഹം കഴിക്കുന്നത് വെറും മൂന്നു വയസ് മാത്രമുള്ള റെബേക്കയെയാണെന്ന് ബൈബിൾ പറയുന്നു. സ്വാമി വിവേകാനന്ദന്റെ ഗുരു യോഗീവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859ൽ ശാരദാ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവർക്ക് അഞ്ചു വയസായിരുന്നു. പരിഷ്‌കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാണെ തന്റെ ആദ്യ പത്‌നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദേശം അവഗണിച്ച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസുകാരി രമാബായിയെയായിരുന്നു.
സ്വതന്ത്രചിന്തകൻ പെരിയാർ ഇ.വി രാമസ്വാമി ആദ്യവിവാഹം ചെയ്തത് 13 വയസുള്ള നാഗമ്മാളിനെയാണ്. ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസുള്ളപ്പോഴായിരുന്നു ഒമ്പതു വയസുകാരി ജാനകിയെ വേളികഴിച്ചത്. മഹാത്മാ ഗാന്ധി വിവാഹം ചെയ്തത് 13കാരിയായ കസ്തൂർബയെയായിരുന്നു. ഇങ്ങനെ എത്രയും നീളുന്ന പട്ടികയിൽ (Intellectual pubetry) ബൗദ്ധിക പ്രായപൂർത്തി, ചിലപ്പോൾ (Metabolic Pubetry ) ശാരീരിക പ്രായപൂർത്തി തന്നെയും വരിക്കാത്ത പെൺകുട്ടികൾ വിവാഹം ചെയ്യപ്പെട്ട മത മതേതര വൃത്താന്തങ്ങൾ പരസ്പരം ഉൾക്കൊണ്ടും വകവച്ചും മനസിലാക്കപ്പെടേണ്ടതാണ്. അവയൊന്നും അവയുടെ രംഗഭാവം ചോർത്തി ദുരുപയോഗപ്പെടുത്തപ്പെടുകയും അരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago