ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആ ആപ്പ് വേണ്ട; ഐ.ആർ.സി.ടി.സി മുന്നറിയിപ്പ്
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആ ആപ്പ് വേണ്ട; ഐ.ആർ.സി.ടി.സി മുന്നറിയിപ്പ്
ദൽഹി: ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാന നിർദേശം ഐ.ആർ.സി.ടി.സി പുറപ്പെടുവിച്ചിട്ടുണ്ട്. ഐ.ആർ.സി.ടി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അല്ലെങ്കിൽ വിവിധങ്ങളായ അപ്ലിക്കേഷനുകൾ വഴിയുമാണ് ട്രെയിൻ ടിക്കറ്റ് സാധാരണ ഗതിയിൽ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുക. എന്നാൽ ഇത്തരം ആപ്പുകളുടെ മറവിൽ വ്യാജൻമാരും കടന്ന് കൂടിയിട്ടുണ്ടെന്നാണ് ഐ.ആർ.സി.ടി.സിയുടെ മുന്നറിയിപ്പ്.
irctcconnect.apk എന്ന ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഫോണിലോ മറ്റുമോ ഇൻസ്റ്റാൾ ചെയ്യരുതെന്നാണ് ഐ.ആർ.സി.ടി.സി ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്.
ഐ.ആർ.സി.ടി.സിയുടെ ഔദ്യോഗിക ആപ്പിനോട് സാദൃശ്യമുള്ള ഈ അപ്ലിക്കേഷൻ വാട്സാപ്പ്, ടെലഗ്രാം പോലുള്ള ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമുകൾ വഴിയാണ് പ്രചരിക്കുന്നതെന്നും ഈ ആപ്പ് ഉപയോഗിച്ചാൽ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഐ. ആർ.സി.ടി.സി അറിയിച്ചു.
വ്യക്തിഗത വിവരങ്ങളായ യു.പി.ഐ നമ്പർ, ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് വിവരങ്ങൾ മുതലായവയൊക്കെ ചോർത്താൻ ഈ ആപ്ലിക്കേഷന് സാധിക്കും. അതേസമയം ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലെ സ്‌റ്റോറിൽ നിന്നോ 'IRCTC Rail Connect എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് മാത്രം ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റുകൾ സുരക്ഷിതമായി ബുക്ക് ചെയ്യാം.
ഐ.ആർ.സി.ടി.സി ഉപഭോക്താക്കളെ ഒരിക്കലും പിൻ,ഒ.ടി.പി, പാസ് വേർഡ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവയൊന്നും ചോദിച്ച് വിളിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."