റെക്കോർഡ് നേട്ടവുമായി തല; ധോണിക്ക് ഐ.പി.എല്ലിൽ അപൂർവ റെക്കോർഡ്
റെക്കോർഡ് നേട്ടവുമായി തല; ധോണിക്ക് ഐ.പി.എല്ലിൽ അപൂർവ റെക്കോർഡ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരബാദിനെ തകർത്തെറിഞ്ഞിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഭിഷേക് ശർമയുടെ 34 റൺസിന്റെ പിൻബലത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് സ്വന്തമാക്കിയപ്പോൾ, കോൺവെയുടെ 77 റൺസ് മികവിൽ ചെന്നൈ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.
നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ രവീന്ദ്ര ജഡേജയുടേയും നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയ മതീഷ. പതിരണയടക്കമുള്ളവരുടെ ബൗളിങ് മികവിലാണ് ചെന്നൈ മത്സരം വിജയിച്ചത്.
എന്നാൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒരു അപൂർവ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകനായ മുൻ ഇന്ത്യൻ താരം എം.എസ് ധോണി.
ഒരു സ്റ്റംപിങ്ങും ഒരു റൺ ഔട്ടും ഒരു ക്യാച്ചും സ്വന്തമാക്കിയ ധോണി ഐ.പി.എല്ലിന്റെ ചരിത്രത്തിലാദ്യമായി 200 പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന നേട്ടത്തിനാണ് അർഹനായത്.
240 ഐ.പി.എൽ മത്സരങ്ങൾ കളിച്ചിട്ടാണ് ധോണി 200 പേരെ പുറത്താക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.240 മത്സരങ്ങളിൽ നിന്നും 137 കാച്ചും 40 സ്റ്റംപിങ്ങും 23 റൺ ഔട്ടും ചെയ്താണ് ധോണി തന്റെ വിക്കറ്റ് നേട്ടം 200ലേക്കെത്തിച്ചത്.
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗവും ഗുജറാത്തും തമ്മിലാണ് ഏപ്രിൽ 22ന് അടുത്ത മത്സം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."