'ദ്വീപിനായി മമ്മൂട്ടി ഒത്തിരി നല്ലകാര്യങ്ങള്‍ ചെയ്തു'
പൊന്നാനി:സേവ് ലക്ഷദ്വീപ് കാംപയിന് കത്തിപ്പടരുമ്പോഴാണ് 'മമ്മൂക്കയ്ക്ക് ഒരു തുറന്ന കത്ത്'എന്ന തരത്തില്‍ ലക്ഷദ്വീപില്‍ താമസിക്കുന്ന ഒരു യുവാവിന്റെ പോസ്റ്റ് വൈറലായത്.
മമ്മൂട്ടി ലക്ഷദ്വീപിനായി പ്രതികരിക്കുന്നില്ലെന്നായിരുന്നു യുവാവിന്റെ കത്തിലെ ഉള്ളടക്കം.
മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ പോസ്റ്റ് വലിയ ചര്‍ച്ചയായി. ഇപ്പോള്‍ അതേ യുവാവ് തന്നെ മറ്റൊരു കുറിപ്പുമായി രംഗത്തുവരികയാണ്. മമ്മൂട്ടി എന്ന മനുഷ്യന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ലക്ഷദ്വീപിനായി ചെയ്ത കാര്യങ്ങള്‍ അറിഞ്ഞ ശേഷമാണ് പുതിയ കുറിപ്പെന്നാണ് വിശദീകരണം.
'സമൂഹമാധ്യമങ്ങളൊന്നും സജീവമല്ലാതിരുന്ന സമയത്തുപോലും ലക്ഷദ്വീപിന് ആശ്വാസവുമായി പല തവണ മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പരമാവധി രഹസ്യമായി ചെയ്യുക എന്നതും അദ്ദേഹത്തിന്റെ രീതിയാണ്. കാഴ്ച പദ്ധതിയുടെ ഭാഗമായി ദ്വീപിലെ ഓരോ വീട്ടിലും കടന്ന് ചെന്ന മെഡിക്കല്‍ ക്യാംപുകളുടെ വിശേഷം മുഹമ്മദ് സ്വാദിക്ക് ഫേസ് ബുക്കില്‍ പങ്കുവയ്ക്കുന്നു.
മുന്‍പ് താന്‍ എഴുതിയ കുറിപ്പ് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കുറിപ്പില്‍ പറയുന്നു. മമ്മുക്കയോടുള്ള ഇഷ്ടംകൊണ്ടാണ് അത്തരത്തില്‍ ഒരു തുറന്ന കത്തെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും മുഹമ്മദ് സ്വാദിഖ് എഴുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."