സര്‍ക്കാര്‍ പരിഭ്രാന്തിയില്‍; ഇനിഒരാളും പരാതി നല്കാതിരിക്കാന് നടത്തുന്നത് ബോധപൂര്‍വമായ ശ്രമമെന്ന് വി.ഡി സതീശന്
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോടതിയുടെ വരാന്തയില്‍ നില്‍ക്കാത്ത കേസാണ് സ്വപ്നക്കെതിരെയെടുത്തിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ഇനിഒരാളും പരാതി നല്കാതിരിക്കാന് ബോധപൂര്‍വ്വമായ നീക്കമാണ് നടക്കുന്നത്. സ്വപ്നയുടെ മൊഴിയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിച്ചിരിക്കുകയാണ്. കേരളം വെള്ളരിക്കാ പട്ടണമല്ല. ഇതിന്റെ പകുതി ശുഷ്കാന്തി വാളയാര്‍ കേസിലും അട്ടപ്പാടി മധു കേസിലും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. സര്‍ക്കാര്‍ പരിഭ്രാന്തിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സര്‍ക്കാരിനെതിരെയുള്ളത് ഗൗരവമുള്ള ആരോപണമാണ്. കേന്ദ്ര ഏജന്‍സികള്‍ എന്തു ചെയ്യുന്നുവെന്ന് ജനം ഉറ്റുനോക്കുകയാണെന്നും സതീശന് അഭിപ്രായപ്പെട്ടു.
കേസിന്റെ കാര്യത്തില്‍ നടത്തിയ ഒത്തുതീര്‍പ്പിന് കേരളത്തിലെ ബിജെപി നേതാക്കളും മറുപടി പറയണം. കാലം കണക്ക് ചോദിക്കുന്ന പ്രകൃതി നിയമമാണ് ഇവിടെ നടക്കുന്നത്.
സര്‍ക്കാരിനെതിരായ പ്രതിഷേധം യു.ഡി.എഫ് കടുപ്പിക്കും. പി.സി.ജോര്‍ജിന് എന്തു പ്രസക്തിയാണ് ഈ കേസില്‍ ഉള്ളത്. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."