HOME
DETAILS
MAL
ദക്ഷിണ റെയില്‍വേയില്‍ 3,378 അപ്രന്റിസ്
backup
June 07 2021 | 04:06 AM
ദക്ഷിണ റെയില്‍വേയിലെ 3,378 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. പത്താം ക്ലാസും ഐ.ടി.ഐയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, കാര്‍പ്പെന്റര്‍, വെല്‍ഡര്‍, ടേര്‍ണര്‍ തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുള്ളത്.പെരമ്പൂറിലെ കാര്യേജ് വര്‍ക്‌സില്‍ 936 ഒഴിവുകളും ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്‌ഷോപ്പില്‍ 756 ഒഴിവും സിഗ്‌നല്‍ ആന്‍ഡ് ടെലികോം വര്‍ക്ക്‌ഷോപ്പില്‍ 1,686 ഒഴിവുകളുമാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, തെരഞ്ഞെടുപ്പ് രീതി എന്നിവ മനസിലാക്കുക.15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. മറ്റ് രീതികളിലുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് കൈയില്‍ സൂക്ഷിക്കുക.100 രൂപയാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈനായി ഫീസടയ്ക്കാം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https:/s/r.indianrailways.gov.in സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."