HOME
DETAILS

ബഫർസോൺ: ഒളിഞ്ഞുകിടപ്പുണ്ട് ഭീഷണികൾ

  
backup
June 10 2022 | 05:06 AM

buffer-zone-there-are-hidden-threats111

നിസാം കെ. അബ്ദുല്ല


ഒരിടവേളയ്ക്കുശേഷം രാജ്യത്ത് വനത്തോട് ചേർന്ന് താമസിക്കുന്ന മനുഷ്യരെ ഭീതിയിലാഴ്ത്തി 'ബഫർസോൺ' ഭീകരരൂപം പൂണ്ടിരിക്കുകയാണ്. കേരളത്തെയാണ് ബഫർസോണിന്റെ അതിർത്തി നിർണയം ഏറെ ബാധിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതികരണശേഷി കൂടുതലുള്ള മലയാളികൾ സുപ്രിംകോടതി വിധിക്ക് പിന്നാലെ ബഫർസോണിനെതിരേ അരയും തലയും മുറുക്കി പ്രതിഷേധരംഗത്തുണ്ട്.
ചില പരിസ്ഥിതി സംഘടനകൾ പറയുന്നത് ബഫർസോൺ വരുന്നത് കർഷകർക്കും വനത്തോട് അടുത്ത് താമസിക്കുന്ന മറ്റു ജനങ്ങൾക്കും ഗുണകരമാകുമെന്നാണ്. നിലവിൽ വൻകിട പദ്ധതികൾക്ക് മാത്രമേ ഒരു കിലോമീറ്റർ ചുറ്റളവിൽ വിലക്കുള്ളൂവെന്നാണ് ഇവരുടെ വാദം. വനപരിസരങ്ങളിലും വനത്തിനുള്ളിലും താമസിക്കുന്ന വനാശ്രിതപരമ്പരാഗത സമൂഹങ്ങൾ, ആദിവാസികൾ, കർഷകർ എന്നിവരുടെ ഉപജീവനത്തെയോ കാർഷികവൃത്തിയെയോ സുസ്ഥിരമായ വികസനത്തെയോ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കാത്തതും അവർക്ക് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതുമാണ് സുപ്രിംകോടതി വിധിയെന്നാണ് ഇവരുടെ വാദം. മേഖലയിൽ ഖനനം, ക്വാറികൾ, വൻകിട അണക്കെട്ടുകൾ, റെഡ് കാറ്റഗറിയിൽപ്പെട്ട രാസവ്യവസായങ്ങൾ, മരമില്ലുകൾ എന്നിവ മാത്രമേ നിരോധിച്ചിട്ടുള്ളൂവെന്നും മറ്റെല്ലാം നിയന്ത്രിക്കുക മാത്രമാണ് ചെയ്തതെന്നും ഇവർ അവകാശപ്പെടുന്നു.


എന്നാൽ ഇൗ നിയന്ത്രണങ്ങൾ സാധാരണക്കാരന്റെ വയറ്റത്തടിക്കുമെന്നത് ബോധപൂർവം മറച്ചുവയ്ക്കുകയാണ്. ബഫർസോൺ വിഷയത്തിൽ ഒളിഞ്ഞുകിടക്കുന്ന അപകടങ്ങളെക്കുറിച്ച് ഇവർ ചർച്ച ചെയ്യുന്നില്ലെന്നതാണ് വാസ്തവം. ഭരണ-പ്രതിപക്ഷങ്ങൾ പരസ്പരം പഴിചാരുകയല്ലാതെ ക്രിയാത്മക ഇടപെടലുകളൊന്നും നടത്തുന്നില്ല. നിലവിൽ ബഫർസോൺ പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളെ ആശങ്കയിലാഴ്ത്തുന്നത് രണ്ട് കാര്യങ്ങളാണ്. നിർമാണപ്രവൃത്തികൾക്ക് വനംവകുപ്പിന്റെ അനുമതി വേണമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. മറ്റൊന്ന് വനാവകാശ നിയമത്തിന് സാധുത നഷ്ടപ്പെടുമെന്നതാണ്. നിലവിൽ തമിഴ്‌നാട്ടിലടക്കം വനംവകുപ്പ് ഇത്തരത്തിൽ ലഭിച്ച അധികാരം ദുരുപയോഗം ചെയ്യുന്നത് വാർത്തയാണ്. അതേ അധികാരം ബഫർസോണിന്റെ മറവിൽ ലഭിക്കുന്നതോടെ വനംവകുപ്പ് കൂടുതൽ ജനവിരുദ്ധ നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയും കൂടുതലാണ്. വൈൽഡ് ലൈഫ് വാർഡനോ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറോ ചെയർമാനായ മോണിറ്റിറിങ് കമ്മിറ്റിയാണ് നിർമാണപ്രവൃത്തികൾക്കടക്കം അനുമതി നൽകേണ്ടത്.


നിലവിൽ പഞ്ചായത്തിൽനിന്നും വില്ലേജിൽനിന്നും അനുമതി വാങ്ങുന്നതോടൊപ്പം വനംവകുപ്പിന്റെ അനുമതി കൂടി ലഭിച്ചാലേ നിർമാണപ്രവൃത്തികൾ അനുവദിക്കൂ. അതും 2000 സ്‌ക്വയർഫീറ്റ് വരെയുള്ള ഭവനനിർമാണത്തിന് മാത്രമാണ് അനുമതി ലഭിക്കുക. പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിന്റെ ഭാഗമായ നിർമാണങ്ങൾക്കും ഇത്തരത്തിൽ അനുമതി ലഭിക്കും. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഒരു നിർമാണങ്ങൾക്കും ബഫർസോണിൽ അനുമതി ലഭിക്കില്ലെന്നാണ് വിധിയിലുള്ളത്. സുപ്രിംകോടതിയുടെ 60 പേജുകളുള്ള ഉത്തരവിന്റെ അവസാന ഭാഗങ്ങളിൽ സാധാരണക്കാരെ കാര്യമായി ബാധിക്കുന്ന ഇത്തരത്തിലുള്ള നിരവധി നിർദേശങ്ങളാണുള്ളത്.


കേരളത്തിലടക്കം രൂക്ഷമായ വന്യമൃഗ ശല്ല്യത്താൽ പൊറുതിമുട്ടുന്ന കർഷകരടക്കമുള്ള സാധാരണക്കാർക്ക് അൽപമെങ്കിലും ആശ്വാസം നൽകുന്നത് കാടും നാടും വേർതിരിക്കുന്ന ഫെൻസിങ്ങുകളും കിടങ്ങുകളും മതിലുകളുമെല്ലാമാണ്. എന്നാൽ ഇത്തരത്തിലുള്ള പദ്ധതികളൊന്നും ബഫർസോണിൽ ഉണ്ടാകില്ലെന്ന് വിധിയിൽ പറയുന്നു. അതായത് വന്യമൃഗങ്ങൾക്ക് ബഫർസോണിലൂടെ യഥേഷ്ടം സഞ്ചരിക്കാനുള്ള സൗകര്യങ്ങളാണ് ഒരുങ്ങുക. ഇതോടെ കൃഷിയും സമ്പത്തുമെല്ലാം മനുഷ്യർക്ക് നഷ്ടപ്പെടുമെന്ന് സാരം.


കൃഷി ചെയ്യാമെന്ന് പറയുന്ന വിധിയിൽ കൃഷി തദ്ദേശീയമായിരിക്കണമെന്ന് നിർബന്ധം പറയുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷികൾ ബഫർസോണിൽ പാടില്ലെന്നാണ് ഉത്തരവിലുള്ളത്. കർഷകരെ വയറ്റത്തടിക്കുന്നതാണ് ഈ നിർദേശമെന്നതിൽ ആർക്കും തർക്കമില്ല. കിണറും കുഴൽക്കിണറും കാർഷിക ആവശ്യങ്ങൾക്കാണെങ്കിൽ കുഴിക്കാം. അതല്ലെങ്കിൽ മോണിറ്ററിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും നിർമാണപ്രവൃത്തികൾ നടക്കുക. ഇങ്ങനെ കർഷകരുടെയും വനത്തോട് ചേർന്ന് താമസിക്കുന്ന സാധാരണക്കാരെയും ഭീതിയിലാക്കുന്ന ഇത്തരത്തിലുള്ള നിരവധി ആശങ്കകളാണ് ബഫർസോണുമായി ബന്ധപ്പെട്ട ഉത്തരവിൽ ഒളിഞ്ഞുകിടക്കുന്നത്.


എന്നാൽ പുകമറ സൃഷ്ടിച്ച് ബഫർസോൺ വരുന്നതോടെ നാടിന്റെ വികസനത്തിന് ആക്കം കൂടുമെന്ന തരത്തിലാണ് ചിലർ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത്. വിഷയത്തിൽ 2019ൽ അന്നത്തെ സർക്കാർ ദൂരപരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന മന്ത്രിസഭായോഗ തീരുമാനത്തിലെയും സുപ്രിംകോടതിയിലെ നിലവിലെ വിധിയിലെയും ദൂരപരിധി ഒന്നാണ് എന്നതും ജനങ്ങൾക്ക് തിരിച്ചടിയാവാൻ സാധ്യതയേറെയാണ്. 2019 ഒക്ടോബർ 23ന് ചേർന്ന മന്ത്രിസഭായോഗത്തിലായിരുന്നു ദൂരപരിധി നിശ്ചയിച്ച തീരുമാനം. ജനങ്ങളുടെ ആക്ഷേപങ്ങൾ പരിഗണിച്ച് സർക്കാരിന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നതാധികാര കമ്മിറ്റികൾക്ക് പരാതികൾ സമർപ്പിക്കാമെന്ന് വിധിയിലുണ്ട്. സുപ്രിംകോടതിയെ സംസ്ഥാന സർക്കാർ സമീപിക്കുകയാണെങ്കിൽ തന്നെ മന്ത്രിസഭാ തീരുമാനം ചൂണ്ടിക്കാട്ടി ആവശ്യം തള്ളിക്കളയാൻ നിലവിൽ കോടതിക്കാവുമെന്നതാണ് യാഥാർഥ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago