കൊടകര കേസ്: വാദിയെ പ്രതിയാക്കാനാണ് അന്വേഷണ സംഘവും സര്‍ക്കാരും ശ്രമിക്കുന്നത്; പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി.ജെ.പി
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്.കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നും ഇതിനെതിരേ സംസ്ഥാനവ്യാപകമായി ഈ മാസം പത്താം തീയതി മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാദിയെ പ്രതിയാക്കാനാണ് കൊടകരയില്‍ സര്‍ക്കാരും അന്വേഷണ സംഘവും ശ്രമിക്കുന്നതെന്നും എഎന്‍ രാധാകൃഷ്ണന് പറഞ്ഞു.
കൊടകരയില്‍ നടന്നത് കുഴല്‍പ്പണമാണ് എങ്കില്‍ എന്തുകൊണ്ട് ഇഡിയെ ഏല്‍പ്പിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. റൂമെടുത്തു കൊടുത്തതിനാണ് ഞങ്ങളുടെ ജില്ലാ പ്രസിഡണ്ടിനെ പൊലീസ് വിളിപ്പിച്ചത്. അങ്ങനെയാണ് എങ്കില്‍ പിണറായി വിജയനെയും മകളെയും ഒക്കെ പിടിച്ച് ജയിലില്‍ ഇടേണ്ടി വരില്ലേ?- രാധാകൃഷ്ണന് ചോദിച്ചു.
ഇതൊക്കെ കാണിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആരാണ് ധൈര്യം കൊടുത്തത്. റജിന്റെ ഫോണ്‍ സന്ദേശം പരിശോധിച്ചാല്‍ ഇവിടെയുള്ള എല്ലാ പ്രമാണിമാരും അകത്താകും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ നേതാക്കന്മാരും അറസ്റ്റാലാകും. എന്താണ് അയാളെ വിളിപ്പിക്കാത്തത്'- അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."