HOME
DETAILS
MAL
മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു: എം ആര് അജിത് കുമാര്‍ മധ്യസ്ഥ ശ്രമം നടത്തിയത് സര്‍ക്കാരിനു വേണ്ടിയെന്ന് ചെന്നിത്തല
backup
June 11 2022 | 06:06 AM
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് കള്ളക്കളിയാണ്. സര്‍ക്കാരിന്റെ അറിവില്ലാതെ ഇത്തരമൊരു ഉന്നത പദവിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന് മധ്യസ്ഥ ശ്രമത്തിന് പോകില്ല. ഐ.പി.എസുകാര്‍ അറിയാതെ ഇത്തരം കാര്യങ്ങള്‍ നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റത് അപമാനകരമായ നടപടിയാണ്. സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തു വരേണ്ടതുണ്ട്. പൊലീസിന്റെ കോട്ട കെട്ടി മുഖ്യമന്ത്രി അതിനുള്ളിലൊളിച്ചിരിക്കുകയാണ്. മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. ഡല്‍ഹിയില്‍ നരേന്ദ്രമോദി ചെയ്യുന്നതെന്തോ അതു തന്നെയാണ് പിണറായി വിജയന് കേരളത്തില്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."