സച്ചിന്‍- വിരാട് കോഹ്‌ലി താരതമ്യം; അഭിപ്രായവുമായി റിക്കി പോണ്ടിങ്
Ricky Ponting Said His Opinion About Sachin And Virat Kohli Comparison
സച്ചിന്‍- വിരാട് കോഹ്‌ലി താരതമ്യം; അഭിപ്രായവുമായി റിക്കി പോണ്ടിങ്
തന്റെ അന്‍പതാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ താരമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ തികച്ച താരം ലോക ക്രിക്കറ്റിലെ തന്നെ മികച്ച റെക്കോര്‍ഡ് ക്രിയേറ്റര്‍ എന്ന രീതിയിലാണ് അറിയപ്പെടുന്നത്.
എന്നാല്‍ സച്ചിന്റെ 100 രാജ്യാന്തര സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് കോഹ്‌ലി മറികടക്കുമെന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. കൂടാതെ സച്ചിന്‍-കോഹ്‌ലി താരതമ്യവും ക്രിക്കറ്റ് ലോകത്ത് നടക്കുന്നുണ്ട്. അതിനാല്‍ തന്നെ സച്ചിന്‍കോഹ്‌ലി താരതമ്യത്തില്‍ തന്റെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് റിക്കി പോണ്ടിങ്.
സച്ചിനേയും വിരാടിനേയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും സച്ചിന്‍ കളിച്ചിരുന്ന സമയത്തെ അപേക്ഷിച്ച് ബാറ്റര്‍മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ കുറച്ച് കൂടി എളുപ്പമാണ് നിലവിലെ സാഹചര്യമെന്നാണ് പോണ്ടിങ് അഭിപ്രായപപ്പെട്ടിരിക്കുന്നത്.
രണ്ട് ന്യൂ ബോളുകളും സര്‍ക്കിളിന് പുറത്ത് ഫീല്‍ഡേഴ്‌സിന്റെ എണ്ണം കുറച്ചതുമെല്ലാം ബാറ്റര്‍മാരെ സഹായിക്കുന്ന രീതികളാണെന്നും അദേഹം പറഞ്ഞു.കൂടാതെ ഒരു പ്ലെയര്‍ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ എത്രയും കൂടുതല്‍ നാള്‍ തുടരാന്‍ കഴിയുമെന്നത് ആ പ്ലെയറുടെ മികവിന് ഉദാഹരണമാണെന്നും പോണ്ടിങ് പറഞ്ഞു.
Ricky Ponting (in ICC) said "Sachin Tendulkar is technically the best batter I have seen in my life".
— Johns. (@CricCrazyJohns) April 23, 2023
20 വര്‍ഷത്തോളം നീണ്ട് നിന്ന രാജ്യാന്തര ക്രിക്കറ്റ് കരിയറാണ് സച്ചിന്‍ കളിച്ചത്. കൂടാതെ 200 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ വിരാടിന് ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
Virat Kohli is only behind the great Sachin Tendulkar. pic.twitter.com/2hpFuJzoVK
— CricTracker (@Cricketracker) December 10, 2022
അതേ സമയം 34,357 റണ്‍സാണ് കളിച്ച എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും സച്ചിന്‍ സ്വന്തം പേരില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എഴുതിച്ചേര്‍ത്തത്. അതില്‍ ടെസ്റ്റ് ക്രിക്കറ്റിലെ 15,921 റണ്‍സുകളും ഏകദിന ഫോര്‍മാറ്റിലെ 18,426 റണ്‍സുകളും ടി20യിലെ 10 റണ്‍സുകളും ഉള്‍പ്പെടുന്നു.1973ല്‍ ജനിച്ച സച്ചിന്‍ 2013ല്‍ കളി നിര്‍ത്തുമ്പോഴേക്കും ഭാരതരത്‌നയടക്കമുള്ള നേട്ടങ്ങളെല്ലാം സ്വന്തം പേരിലാക്കിയിരുന്നു.
Content Highlights: Ricky Ponting Said His Opinion About Sachin And Virat Kohli Comparison
സച്ചിന്‍- വിരാട് കോഹ്‌ലി താരതമ്യം; അഭിപ്രായവുമായി റിക്കി പോണ്ടിങ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."