ഡോ.വന്ദനയ്ക്ക് നാടിന്റെ യാത്രാമൊഴി; വൈകാരിക നിമിഷങ്ങള്‍
ഡോ.വന്ദനയ്ക്ക് നാടിന്റെ യാത്രാമൊഴി; വൈകാരിക നിമിഷങ്ങള്‍
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദനാദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ആയിരക്കണക്കിനാളുകളാണ് പൊതുദര്‍ശനത്തില്‍ വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്. വളരെ വൈകാരികമായ രംഗങ്ങള്‍ക്കാണ് കോട്ടയം കടത്തുരുത്തി മുട്ടുചിറയിലെ വീട്ടുവളപ്പിലെത്തിയവര്‍ സാക്ഷികളായത്.
കെ. ജി മോഹന്‍ ദാസ്‌വസന്ത കുമാരി ദമ്പതികളുടെ ഏക മകളാണ് വന്ദന ദാസ്. ഇന്നലെ രാത്രി എട്ടോടെയാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. മന്ത്രി വി.എന്‍ വാസവന്‍
, ഡി.ഐ. ജി. ഡോ. ബി. ശ്രീനിവാസ്, എ. ഡി. ജി. പി. എം. ആര്‍ അജിത് കുമാര്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ലതിക സുഭാഷ്, എസ്. എന്‍.ഡി.പി. നേതൃത്വം, തുടങ്ങി നിരവധിപേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
കേന്ദ്രമന്ത്രി വി. മുരളീധരന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ വ്യാഴാഴ്ച വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മുന്നറിയിപ്പില്ലാതെയാണ് മന്ത്രി വീണാ ജോര്‍ജ് വന്ദനയ്ക്ക് അന്തിമോപചാരം അര്‍പിക്കാന്‍ എത്തിയത്. വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ അവര്‍ മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."