മുന്നറിയിപ്പില്ലാതെ ട്രെയിനുകള്‍ റദ്ദാക്കി: വലഞ്ഞ് യാത്രക്കാർ
കാസര്‍കോട്: മുന്നറിയിപ്പില്ലാതെ ട്രെയിനുകള്‍ റദ്ദാക്കി യാത്രക്കാരെ വലച്ച് റെയില്‍വേ. പകല്‍ സമയത്തെ മംഗളൂരു ട്രെയിനുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത്. കാര്യങ്കോട് റെയില്‍വേ പാലത്തിലെ നിര്‍മാണ ജോലികള്‍ കാരണമാണ് ചില ട്രെയിനുകള്‍ പാതിവഴിയില്‍ സര്‍വിസ് അവസാനിപ്പിച്ചത്. ഇതോടെ കാസര്‍കോട്, മംഗളൂരു ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ വലഞ്ഞു.
പയ്യന്നൂരിലും ചെറുവത്തൂരിലും ഇറങ്ങിയ യാത്രക്കാര്‍ക്ക് പിന്നീട് ബസ് കിട്ടാനും പ്രയാസപ്പെട്ടു. ചെറുവത്തൂരിനും നീലേശ്വരത്തിനും ഇടയില്‍ കാര്യങ്കോട് റെയില്‍വേ പാലം കമ്മിഷനിങ് പ്രവൃത്തിയെ തുടര്‍ന്നു ട്രെയിനുകള്‍ ഇടയ്ക്കു യാത്ര അവസാനിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ആരംഭിച്ച പ്രവൃത്തി പൂര്‍ത്തിയാക്കി വൈകുന്നേരം 6.45ഓടെയാണ് ട്രെയിന്‍ കടത്തിവിട്ടത്.
മംഗളൂരു ഭാഗത്തേക്കുള്ള പാലം കമ്മിഷനിങ് പ്രവൃത്തി പൂര്‍ത്തിയാക്കി കൊച്ചുവേളിലോക്മന്യതിലക് ഗരീബ് രഥ് എക്സ്പ്രസ് ആദ്യം കടത്തിവിട്ടത്. കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി പയ്യന്നൂരിലും നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്സ്പ്രസ് പഴയങ്ങാടിയിലും യാത്ര അവസാനിപ്പിച്ചു.
ചെന്നൈ എഗ്മോര്‍ മംഗളൂരു ട്രെയിന്‍ രണ്ടു മണിക്കൂറും ഗരീബ്രഥ്, കണ്ണൂര്ചെറുവത്തൂര് എക്സ്പ്രസ് ഒരുമണിക്കൂര്‍ വീതവും കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ് 45 മിനിറ്റും വൈകി. നീലേശ്വരം പള്ളിക്കരയിലെ റെയില്‍വേ ഗേറ്റ് ഇന്നലെയും അടച്ചിട്ടതിനാല്‍ വാഹനങ്ങള്‍ കോട്ടപ്പുറം വഴിയാണു കടത്തി വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."