ദുബൈ യാത്രയ്ക്ക് ഇളവുകള്‍ ഇന്നു മുതല്‍; പ്രയോജനപ്പെടുത്താനാവാതെ പ്രവാസികള്‍
സുനി അല്‍ഹാദി
കൊച്ചി: കൊവിഡ് ലോക്ക്ഡൗണിലും മറ്റും കുടുങ്ങി നാട്ടില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ദുബൈയില്‍ എത്താനുള്ള ഇളവുകള്‍ ഇന്ന് നിലവില്‍ വരും. എന്നാല്‍, ഈ ഇളവുകള്‍ പ്രേയാജനപ്പെടുത്താന്‍ കഴിയാത്ത നിരാശയിലാണ് ഇപ്പോള്‍ നാട്ടില്‍ കഴിയുന്ന പ്രവാസി മലയാളികള്‍. ഇളവിന് യു.എ.ഇ ഏര്‍പ്പെടുത്തിയ കടുത്ത നിബന്ധനകളാണ് ഇതിനു കാരണം.
രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 23 മുതല്‍ ദുബൈയിലേക്ക് പ്രവേശനം അനുവദിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം. ഇതനുസരിച്ച് വിവിധ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചെങ്കിലും നിബന്ധനകള്‍ നടപ്പാക്കുന്നത് എളുപ്പമല്ലെന്ന് കണ്ടതോടെ ബുക്കിങ് നിര്‍ത്തുകയായിരുന്നു.
രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ തന്നെ യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പ് എടുത്ത പി.സി.ആര്‍ ടെസ്റ്റിന് പുറമേ, നാലു മണിക്കൂര്‍ മുന്‍പ് വീണ്ടണ്ടും റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ഇതാണ് യാത്രക്കാരെ വലയ്ക്കുന്നത്. സാധാരണഗതിയില്‍ അന്താരാഷ്ട്രാ വിമാന യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതിനാല്‍ വിമാനത്താവളത്തില്‍ എത്തുന്നതിനും റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റിനും ഇടയ്ക്ക് ആകെ ലഭിക്കുക ഒരു മണിക്കൂര്‍ മാത്രമാണ്.വലിയ വിമാനങ്ങളില്‍ സാധാരണ 360 യാത്രക്കാരാണ് ഉണ്ടാവുക.
ഇത്രയും പേര്‍ക്ക് ഈ ഒരു മണിക്കൂറിനിടെ റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തി പരിശോധനാ ഫലം ലഭ്യമാക്കുക അപ്രായോഗികമായി മാറും.വിമാനത്താവളങ്ങളില്‍ റാപ്പിഡ് പി.സി.ആര്‍ പരിശോധന സൗകര്യമൊരുക്കുക എന്നതാണ് മറ്റൊരു പരിഹാരം.
ദുബൈ പോലുള്ള വലിയ വിമാനത്താവളങ്ങളില്‍ ഈ സംവിധാനമുണ്ട്. എന്നാല്‍, കേരളത്തിലെ ഒരു വിമാനത്താവളത്തിലും ഇത്തരം സംവിധാനമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."