സാഫ് കപ്പില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ; പാകിസ്താനെ തകര്‍ത്തത് നാല് ഗോളുകള്‍ക്ക്
സാഫ് കപ്പില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ; പാകിസ്താനെ തകര്‍ത്തത് നാല് ഗോളുകള്‍ക്ക്
ബെംഗളൂരു: 2023 സാഫ് കപ്പില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പാകിസ്താനെ തകര്‍ത്തത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. ഇന്ത്യക്കായി നായകന്‍ സുനില്‍ ഛേത്രി ഹാട്രിക് ഗോളുകള്‍ നേടിയപ്പോള്‍ ഉദാന്ത സിങിന്റെ വകയായിരുന്നു നാലാം ഗോള്‍. ഛേത്രിയുടെ രണ്ട് ഗോളുകള്‍ പെനല്‍റ്റിയിലൂടെയായിരുന്നു.കളി തുടങ്ങിയത് മുതല്‍ ഇന്ത്യക്കായിരുന്നു മേല്‍ക്കൈ. ഇന്ത്യന്‍ മുന്നേറ്റങ്ങളില്‍ പാക് പ്രതിരോധം പാടെ വിയര്‍ത്തിരുന്നു.
പത്താം മിനുറ്റില്‍ തന്നെ ഛേത്രി അക്കൗണ്ട് തുറന്നു. ആറ് മിനിറ്റുകള്‍ക്കിപ്പുറം ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ലീഡ് വര്‍ധിപ്പിച്ചു. ആദ്യ പതിനാറ് മിനുറ്റില്‍ തന്നെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ മുന്നിലെത്തിയിരുന്നു. 74ാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി ഛേത്രി ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യയുടെ ലീഡ് നില മൂന്നായി. 81ാം മിനുറ്റില്‍ പകരക്കാരന്‍ ഉദാന്ത സിങ് കൂടി ഗോള്‍ നേടിയതോടെ ഇന്ത്യയുടെ ഗോള്‍ നേട്ടം നാലായി.
Perfect start to #SAFFChampionship2023 for the #BlueTigers ?
— Indian Football Team (@IndianFootball) June 21, 2023
An absolutely dominant performance ????? #INDPAK #IndianFootball ⚽️ pic.twitter.com/tUEFWGUffN
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."