HOME
DETAILS
MAL
ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയതിനെതിരെ കോണ്‍ഗ്രസ് കലക്ടറേറ്റ് ധര്‍ണ നാളെ
backup
July 24 2022 | 14:07 PM
ആലപ്പുഴ: മാധ്യമ പ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് നാളെ കലക്ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ഡി.സി.സി ഭാരവാഹികള്‍.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെയാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ രാവിലെ 10ന് കലക്ട്രേറ്റ് ധര്‍ണ സംഘടിപ്പിക്കും.
ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. എന്തിന് ഞങ്ങള്‍ ആലപ്പുഴക്കാരുടെ തലയില്‍ ഇയാളെ കെട്ടിവെക്കുന്നു എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."