'രാജ്യത്തിന്റെ ഭാവി സുരക്ഷിതം'; വിടവാങ്ങല്‍ പ്രസംഗത്തില്‍ രാംനാഥ് കോവിന്ദ്
ന്യൂഡല്‍ഹി: നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദ്. എല്ലാവര്ക്കും അവസരം നല്‍കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ കൈവിടരുത്.
നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി. എല്ലാ വിഭാഗങ്ങളില്‍ നിന്നും സഹകരണം ലഭിച്ചു. പ്രവാസി ഇന്ത്യക്കാരുടെ സ്നേഹവും ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരിഗണന നല്കുന്ന നയം തുടരണം. ഗാന്ധിജിയുടെ തത്വങ്ങളാണ് തന്നെ നയിച്ചത്. ഗാന്ധിയന്‍ തത്വങ്ങള്‍ ഓര്‍ക്കാന്‍ ഏവരും സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."