അഴിമതി ഒരുതരത്തിലും പിന്തുണയ്ക്കില്ല, ബി.ജെ.പി ലക്ഷ്യമിടുന്നത് പിളര്‍ത്താനെങ്കില്‍ തെറ്റിധാരണ: മമതാ ബാനര്‍ജി
കൊല്‍ക്കത്ത: അഴിമതിയോ അധര്‍മ്മമോ ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റിന് രണ്ട് ദിവസത്തിന് ശേഷമാണ് മമത വിഷയത്തില്‍ പ്രതികരിക്കുന്നത്. ബാഹ്യഏജന്‍സികളെ ഉപയോഗപ്പെടുത്തി തൃണമൂലിനെ പിളര്‍ത്താനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നതെങ്കില്‍ അത് വെറും തെറ്റിധാരണയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
സ്‌കൂളുകളിലെ തൊഴില്‍നിയമനവുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസില്‍ പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുടേയും അനധ്യാപകരുടേയും നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിയായിരിക്കെ പാര്‍ഥ കോഴ വാങ്ങി എന്നാണ് കേസ്.
പാര്‍ഥയുടെ അടുത്ത് സുഹൃത്തായ അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് 20 കോടിയിലധികം രൂപ ഇ.ഡി. പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ അര്‍പിതയേയും പാര്‍ഥയേയും ഇ.ഡി. ചോദ്യം ചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."