സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വൈശാഖനും പ്രൊഫ.കെ.പി.ശങ്കരനും വിശിഷ്ടാംഗത്വം
തൃശൂര്‍: കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദനാണ് തൃശ്ശൂരില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. രണ്ട് പേര്‍ക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. കഥാകൃത്ത് വൈശാഖനും പ്രൊഫ. കെ.പി.ശങ്കരനും. അമ്പതിനായിരം രൂപയും രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ പതക്കവുമാണ് പുരസ്‌കാരം.
കവിതക്കുള്ള പുരസ്‌കാരം അന്‍വര്‍ അലിയുടെ മെഹബൂബ് എക്‌സ്പ്രസിനാണ്.
രണ്ട് പേര്‍ക്കാണ് നോവല്‍ പുരസ്‌കാരം. ഡോ.ആര്‍.രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥക്കും വിനോയ് തോമസിന്റെ പുറ്റിനും ലഭിച്ചു.
ചെറുകഥ
ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവര്‍)
നാടകം
പ്രദീപ് മണ്ടൂര്‍ (നമുക്ക് ജീവിതം പറയാം)
സാഹിത്യ വിമര്‍ശനം
എന്‍.അജയകുമാര്‍ (വാക്കിലെ നേരങ്ങള്‍)
വൈജ്ഞാനിക സാഹിത്യം
ഡോ. ഗോപകുമാര്‍ ചോലയില്‍(കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും)
ജീവചരിത്രം/ആത്മകഥ
പ്രൊ. ടി.ജെ.ജോസഫ് (അറ്റുപോകാത്ത ഓര്‍മ്മകള്‍)
എം.കുഞ്ഞാമന്‍ (എതിര്)
യാത്രാവിവരണം
വേണു (നഗ്‌നരും നരഭോജികളും)
ബാലസാഹിത്യം
രഘുനാഥ് പലേരി (അവര്‍ മൂവരും ഒരു മഴവില്ലും)
ഹാസ സാഹിത്യം
ആന്‍ പാലി (അ ഫോര്‍ അന്നാമ്മ)
സമഗ്ര സംഭാവനാ പുരസ്‌കാരം (ആറ് പേര്‍ക്ക്)
ഡോ: കെ.ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.എ.ജയശീലന്‍
2018ലെ വിലാസിനി പുരസ്‌കാരം. ഇ.വി.രാമകൃഷ്ണന്‍ (മലയാള നോവലിന്റെ ദേശകാലങ്ങള്‍) എന്നിവക്കാണ് മറ്റു പുരസ്‌കാരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."