'ഇവന്റെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍ കൂടെ നില്‍ക്കൂ'; മീന്‍ വലയുപയോഗിച്ച് ബൗളിങ് പരിശീലിക്കുന്ന കുട്ടിയുടെ വിഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി
ജയ്പൂര്‍: രാജസ്ഥാനിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ മീന്‍ വലയുപയോഗിച്ച് ബൗളിങ് പരിശീലിക്കുന്ന കുട്ടിയുടെ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമ പ്രവര്‍ത്തകനായ ദീപക് ശര്‍മയാണ് വിഡിയോ ട്വിറ്ററിലിട്ടത്. ആറ് സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോ റീട്വീറ്റ് ചെയ്ത രാഹുല്‍, കുട്ടിയുടെ സ്വപ്നം പൂവണിയാന്‍ ആവുന്നത് ചെയ്യണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനോട് ആവശ്യപ്പെട്ടിട്ടും ഉണ്ട്. ഉറപ്പായും സാധ്യമായതെല്ലാം ചെയ്യാമെന്ന് രാഹുലിന്റെ ട്വീറ്റിന് ഗെഹ്‌ലോട്ട് മറുപടിയും നല്‍കി.
हमारे देश के कोने-कोने में अद्भुत प्रतिभा छिपी हुई है, जिसे पहचानना और बढ़ावा देना हमारा कर्तव्य है।@ashokgehlot51 जी से मेरा निवेदन है, इस बच्चे का सपना साकार करने के लिए कृपया उसकी सहायता करें। https://t.co/vlEKd8UkmS
— Rahul Gandhi (@RahulGandhi) July 27, 2022
''നമ്മുടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒരുപാട് അദ്ഭുതപ്പെടുത്തുന്ന പ്രതിഭകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അവരെയെല്ലാം തിരിച്ചറിഞ്ഞ് പ്രോല്‍സാഹിപ്പിക്കുക എന്നത് നമ്മുടെ കടമയാണ്. ഈ കുട്ടിയുടെ സ്വപ്നം പൂവണിയാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്ന് അശോക് ജീ ഞാന്‍ താങ്കളോട് ആവശ്യപ്പെടുകയാണ്''. വിഡിയോ പങ്കുവെച്ച് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
16 കാരന്‍ ഭരത് സിങ് ആണ് മീന്‍ വലയുപയോഗിച്ച് ബൗളിങ് പരിശീലിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."